പുത്രാവകാശ തർക്കം: വൃദ്ധ ദമ്പതികളുടെ ഹരജി തള്ളി

ചെന്നൈ: തമിഴ് നടൻ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട വൃദ്ധ ദമ്പതികളുടെ ഹരജി മദ്രാസ് ഹൈകോടതി തള്ളി.

ദമ്പതികൾ സമർപ്പിച്ച തെളിവികൾക്കെതിരെ മെഡിക്കൽ റിപ്പോർട്ടും നേരത്തെ പുറത്തുവന്നിരുന്നു.

ദമ്പതികള്‍ അവകാശപ്പെടുന്ന തരത്തിലുള്ള അടയാളങ്ങള്‍ ഇല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടാണ് പുറത്തു വന്നത്.

മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടി ഗ്രാമത്തിലെ ആര്‍. കതിരേശന്‍(65)-മീനാക്ഷി (53) ദമ്പതികളാണു ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടു പോയതാണെന്നും തങ്ങളെ സംരക്ഷിക്കണമെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.

ദമ്പതികള്‍ ഹാജരാക്കിയ രേഖകള്‍ പ്രകാരം താടിയില്‍ ഒരു കാക്കപ്പുള്ളിയും ഇടതു കൈത്തണ്ടയില്‍ ഒരു കലയുമുണ്ട്.

ഇതിനിടെ ധനുഷ് ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതി  ജൂലൈ 28, 1983 ആണ്.

എന്നാല്‍, 10 വര്‍ഷത്തിനു ശേഷം 1993  ജൂണ്‍ 21നാണ്  അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത്.

ജനനസര്‍ട്ടിഫിക്കറ്റില്‍ പേര് രേഖപ്പെടുത്തിയിട്ടില്ല.10 വര്‍ഷത്തിനു ശേഷം ജനനസര്‍ട്ടിഫിക്കറ്റ് വാങ്ങിയതും ഹരജിക്കാര്‍ സംശയം പ്രകടിപ്പിച്ചു.

1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്‍െറ യഥാര്‍ഥ പേര് കാളികേശവന്‍ എന്നാണെന്ന് ദമ്പതികള്‍ അവകാശപ്പെടുന്നു.

ധനുഷിന്‍െറ സ്കൂള്‍ കാലഘട്ടങ്ങളിലെ യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കോടതി ദമ്പതികളോട് ഉത്തരവിട്ടിരുന്നു.

ആവശ്യമെങ്കില്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ തയാറാണെന്നും കോടതിയില്‍ ഇവര്‍ വ്യക്തമാക്കിയിരുന്നു.

1
Back to top button