പുറത്തേക്കുള്ള വാതിലിൽ ജേക്കബ്​ തോമസ്​; ആശങ്കയുമായി ജീവനക്കാരും

കൊച്ചി: ‘അഴിമതിക്കെതിരെ പ്രതികരിക്കാൻ വിജിലൻസ് വകുപ്പുതന്നെ വേണമെന്നില്ലല്ലോ, എവിടെയാണെങ്കിലും പ്രതികരിക്കാം’ എന്ന പ്രഖ്യാപനവുമായി ഡി.ജി.പി ജേക്കബ് തോമസ് വിജിലൻസ് വകുപ്പിൽനിന്ന് പുറത്തേക്കുള്ള വാതിലിൽ. ഇതോടെ, തങ്ങൾക്ക് കൂച്ചുവിലങ്ങ് വീഴുമെന്ന ആശങ്കയിൽ വിജിലൻസ് ഉദ്യോഗസ്ഥരും.

ഇക്കുറി ജേക്കബ് തോമസ് ഡയറക്ടർ സ്ഥാനമേറ്റെടുത്ത് പത്ത് മാസത്തിനിടെ പതിനാലായിരത്തിലധികം പരാതി വിവിധ ജില്ലകളിലായി ലഭിച്ചിരുന്നു. പൊതുരംഗത്തെ അഴിമതി ഇല്ലാതാക്കുന്നതിന് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് 36 സർക്കുലറുകളാണ് അദ്ദേഹം വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നൽകിയത്. മാത്രമല്ല, അഴിമതി വിരുദ്ധ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി നാൽപത്തിയഞ്ചിലധികം നിർേദശങ്ങൾ  സർക്കാറിന് സമർപ്പിക്കുകയും ചെയ്തു.

അഴിമതിയുണ്ടെന്ന് കണ്ടെത്തിയാൽ വിജിലൻസ് സ്റ്റേഷെൻറ ചുമതലയുള്ള ഉദ്യോഗസ്ഥനുതന്നെ കോടതിയിൽ പ്രഥമവിവര റിപ്പോർട്ട് സമർപ്പിക്കാനുള്ള സ്വാതന്ത്ര്യവും അനുവദിച്ചു.

എന്നാൽ, അദ്ദേഹം അവധിയിലായതോടെ ഇൗ സർക്കുലറുകൾ പാലിക്കേണ്ടതില്ലെന്ന വാക്കാൽ നിർേദശമാണ് വിജിലൻസ് ഉദ്യോഗസ്ഥർക്ക് മുകളിൽനിന്ന് ലഭിച്ചത്. വിജിലൻസ് ഡയറക്ടറേറ്റിൽനിന്നുള്ള അനുമതിയില്ലാതെ പ്രഥമവിവര റിപ്പോർട്ട് സമർപ്പിക്കേണ്ടതില്ലെന്നും വാക്കാൽ നിർേദശം വന്നു.

മാത്രമല്ല, ഇതിനകം പാതിവഴിയിെലത്തിയ പ്രമുഖ അഴിമതിക്കേസുകളിലെ അന്വേഷണം മന്ദഗതിയിലുമാണ്. നിശ്ചിത പദവിക്ക് മുകളിേലക്കുള്ളവരുടെ അഴിമതി സംബന്ധിച്ച് സർക്കാർ അനുവദിച്ചാൽ മാത്രം അന്വേഷണം മതിയെന്ന കീഴ്വഴക്കം ലംഘിച്ചതും െഎ.എ.എസ് ഉേദ്യാഗസ്ഥർക്കെതിരെ വലവിരിച്ചതുമാണ് ജേക്കബ് തോമസിനെ പലരുടെയും കണ്ണിലെ കരടാക്കിയത്.

ലളിതകുമാരി കേസിലെ വിധിപ്രകാരം എല്ലാ വിജിലൻസ് െപാലീസ് സ്റ്റേഷനുകളിലും പരാതി സ്വീകരിക്കാനും ത്വരിതാന്വേഷണം നടത്താനുമുള്ള സ്വാതന്ത്ര്യം നൽകിയതും  ഡോ. സുബ്രഹ്മണ്യൻ സ്വാമി കേസിലെ  വിധി ഉൾക്കൊണ്ട് അഴിമതി അന്വേഷണത്തിൽ എല്ലാവെരയും സമന്മാരായി കാണാൻ നിർേദശിച്ചതും പാരയായി.

ഇതോടൊപ്പം, അഴിമതിക്കെതിരെ പ്രവർത്തിക്കുന്നവർക്കുവേണ്ടി വിസിൽ ബ്ലോവേഴ്സിെൻറ കൂട്ടായ്മ ഉണ്ടാക്കി, പരിസ്ഥിതി പ്രവർത്തകർ, സർക്കാറിതര സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ വേദിയുണ്ടാക്കി എന്നതും ഭരണത്തിൽ  പലരുടെയും അനിഷ്ടത്തിനിടയാക്കി. അഴിമതിയുടെ തീവ്രതയനുസരിച്ച് വിവിധ വകുപ്പുകളുടെ പട്ടികയുണ്ടാക്കി പുറത്തുവിട്ടതോടെ വകുപ്പ് മന്ത്രിമാരും എതിരായി.

ഭരണമുന്നണിയിലെ നേതാക്കൾക്കളെയും മന്ത്രിമാരെയും അലോസരപ്പെടുത്തുന്ന അന്വേഷണങ്ങൾ നടത്തി,  ജിഷ കേസന്വേഷണത്തിൽ പൊലീസിനെതിരെ തിരിഞ്ഞു, സ്കൂൾ കലോത്സവത്തിലേക്ക് വിജിലൻസ് കടന്നുകയറി   തുടങ്ങിയവയെല്ലാം ജേക്കബ് തോമസിന് എതിരായ കുറ്റപത്രമായി. ഇേതാടൊപ്പം, കോടതി വിമർശനങ്ങൾ കൂടിയായതോടെ കാര്യങ്ങൾ എളുപ്പമായി. അവധിയിൽനിന്ന് പുറത്തേക്ക് എന്ന സൂചനയാണ് ഇപ്പോഴും വിജിലൻസ് വൃത്തങ്ങൾ നൽകുന്നത്. മറിച്ചാകാൻ ശക്തമായ സർക്കാർ ഇടപെടൽ വേണ്ടിവരും.

1
Back to top button