മലയാള സിനിമയിൽ സ്ത്രീകൾക്കായി പുതിയ സംഘടന വരുന്നു.

കൊച്ചി: മലയാള സിനിമയിൽ സ്ത്രീകൾക്കായി പുതിയ സംഘടന വരുന്നു.

‘വുമൺ കളക്ടീവ് ഇൻ സിനിമ’ എന്ന പേരിലാണ് സംഘടന നിലവിൽ വരുന്നത്.

റിമ കല്ലിങ്കൽ, മഞ്ജു വാര്യർ, സജിത മഠത്തിൽ, വിധു വിൻസന്‍റ്,  പാർവതി എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കപ്പെടുന്നത്.

സംഘടന നേതൃത്വം ഇന്ന് മുഖ്യമന്ത്രിയെ കാണും. ഇന്ത്യൻ സിനിമയിൽ ഇത്തരത്തിൽ വനിതകളുടെ സംഘടന ആദ്യമായാണ് നിലവിൽ വരുന്നത്.

സിനിമയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ് സംഘടനയുടെ ലക്ഷ്യം.

അമ്മ, ഫെഫ്ക പോലുള്ള സംഘടനകൾക്കുള്ള ബദലോ ഇത്തരം സംഘടനകളോടുള്ള പ്രതിഷേധമോ അല്ല ഈ കൂട്ടായ്മയിലൂടെ ലക്ഷ്യം വെക്കുന്നതെന്നും സംഘാടകർ പറഞ്ഞു.

സൂപ്പർ താരപദവിയിലുള്ള നടിമാർ മുതൽ  ഏറ്റവും താഴെ തട്ടിൽ ജോലി ചെയ്യുന്നവരുള്ള മേഖലയാണിത്. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ 24 മണിക്കൂറും ജോലി ചെയ്യേണ്ടി വരുന്ന ഇവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ പലതാണ്.

ഇത് ചർച്ച ചെയ്യാൻ ഒരു വേദിയുണ്ടാകുക എന്നതാണ് സംഘടന ലക്ഷ്യം വെക്കുന്നതെന്നും നേതൃത്വം നൽകുന്നവർ പറഞ്ഞു.

new jindal advt tree advt
Back to top button