പൂവാല ശല്യത്തെ സിനിമകൾ പ്രണയമായി ചിത്രീകരിക്കുന്നു -മേനകാഗാന്ധി

ന്യൂഡൽഹി: ഇന്ത്യൻ സിനിമകളിലെ പ്രണയരംഗങ്ങൾക്കെതിരെ കേന്ദ്ര മന്ത്രി മേനകാ ഗാന്ധി. നായകൻ പ്രണയാഭ്യർഥനയുമായി നായികയെ പിന്തുടരുന്നു. നായിക വിലക്കിയിട്ടും പിന്തുടർന്നു കൊണ്ടേയിരിക്കുന്നു. ഒടുവിൽ നായിക പ്രണയം സമ്മതിക്കുന്നു. ഇതാണ് പല ഇന്ത്യൻ സിനിമകളിലും കാണുന്ന പ്രണയം.  ഇത് പ്രണയമല്ല; ലൈംഗിക പീഡനവും ശല്യം ചെയ്യലുമാണെന്ന് മേനകാ ഗാന്ധി.

ഗോവയിൽ ബേഠി ബചാവോ ബേഠി പഠാവോ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ഹിന്ദിയിലായാലും പ്രാദേശിക ഭാഷകളിലെ സിനിമകളിലായാലും പ്രണയം എന്നത് പെൺകുട്ടികളെ ശല്യം ചെയ്യുന്നതാണ്. പിറകെ നടന്ന് ശല്യം ചെയ്യുന്നവരെ പ്രണയിക്കുന്ന പെൺകുട്ടികളെയാണ് സിനിമകളിലൂെട കാണിക്കുന്നത്. ഇങ്ങനെയാണ് നാം സ്ത്രീകളെ അവതരിപ്പിക്കുന്നതെന്നും മേനകാ ഗാന്ധി കൂട്ടിച്ചേർത്തു.

1
Back to top button