ഓട്ടോമൊബൈല് (Automobile)

പെട്രോളോ, ഡീസലോ, ഇലക്ട്രിക്കോ അല്ലാത്തൊരു ബൈക്കുമായി ടി.വി.എസ്

രാജ്യത്തെ ഇന്ധനവില കുതിച്ചുയരുമ്പോള്‍ പരമ്പരാഗത ഇന്ധനങ്ങളൊന്നും വേണ്ടാത്തൊരു ബൈക്കുമായി ടിവിഎസ് മോട്ടോഴ്‍സ്

ദില്ലി : പെട്രോളും ഡീസലും ആവശ്യമില്ലെന്ന് കേൾക്കുമ്പോൾ ഒരു ഇലക്ട്രിക്ക് ബൈക്കിന്റെ ചിത്രങ്ങളാവും പലരുടെയും മനസിൽ തെളിയുക. എന്നാൽ ടി.വി.എസിന്റെ ഈ സൂപ്പ ർ താരത്തിനു വേണ്ട ഇന്ധനം ഇതൊന്നുമല്ലെന്നതാണ് രസകരം.

രാജ്യത്തെ ഇന്ധനവില കുതിച്ചുയരുമ്പോൾ പരമ്പരാഗത ഇന്ധനങ്ങളൊന്നും വേണ്ടാത്തൊരു ബൈക്കുമായി ടി.വി.എസ് മോട്ടോഴ്സ്. എഥനോൾ ഇന്ധനമാക്കി ഓടുന്ന രാജ്യത്തെ ആദ്യ ബൈക്കാണ് ടി.വി.എസ് പുറത്തിറക്കിയിരിക്കുന്നത്. അപ്പാഷെ RTR 200 Fi E100 എന്നാണ് ഈ പുതിയ അവതാരത്തിന്റെ പേര്.

റഗുലർ മോഡലിന് സമാനമായ പവർ ഇതിലും ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. E100, 200 സി.സി സിംഗിൾ സിലിണ്ടർ എൻജിനാണ് വാഹനത്തിനുള്ളത്. 8500 ആർ.പി.എമ്മില് 20.7 ബി.എച്ച്.പി പവറും 7000 ആർ.പി.എമ്മില് 18.1 എൻ എം ടോർക്കും ഈ എൻജിൻ സൃഷ്ടിക്കും. 5 സ്പീഡാണ് ഗിയർബോക്സ്. മണിക്കൂറിൽ 129 കിലോമീറ്ററാണ് പരമാവധി വേഗത. പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.95 സെക്കൻഡുകൾ മതി.

എഥനോളിന് പെട്രോളിനെക്കാൾ വിലയും കുറയും. ഷുഗർ ഫ്രാഗ്മെന്റേഷന് പ്രോസസിലൂടെയാണ് പരിസ്ഥിതി സൗഹൃദ ബയോ ഫ്യുവലായ എഥനോൾ ലഭിക്കുന്നത്. ഇന്ത്യയിൽ ധാരാളമായി ലഭിക്കുന്ന ഗോതമ്പ്, ചോളം, മറ്റു ധാന്യവിളകളെല്ലാം ഷുഗർ സ്രോതസ്സുകളാണ്. എഥനോൾ ഇന്ധനമാകുമ്പോൾ 35 ശതമാനത്തിലേറെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ കഴിയുമെന്നും ടി.വി.എസ് പറയുന്നു.

1.2 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. റഗുലർ പെട്രോളിനെക്കാൾ 9000 രൂപയോളം കൂടുതലാണിത്. ആദ്യ ഘട്ടത്തിൽ മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമാണ് എഥനോൾ അപ്പാഷെകളെ ലഭ്യമാവുക.
എഥനോൾ മാത്രം ഇന്ധനമാക്കി ഓടിക്കാൻ രൂപകൽപ്പന ചെയ്ത ബൈക്കാണിതെങ്കിലും സാധാരണ പെട്രോൾ ഇതിൽ ഉപയോഗിക്കണമെന്നുണ്ടെങ്കിൽ അതിനും സാധിക്കുമെന്നും കമ്പനി പറയുന്നു.

06 Jun 2020, 4:25 AM (GMT)

India Covid19 Cases Update

236,657 Total
6,649 Deaths
114,073 Recovered

Tags
Back to top button