പൊമ്പിളൈ ഒരുമൈ പ്രവർത്തകരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ നീക്കി

മൂന്നാർ: നിരാഹാര സമരം നടത്തിയിരുന്ന പൊ​മ്പിളൈ ഒരുമൈ പ്രവർത്തകരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ നീക്കി.

ഗോമതി, കൗസല്യ എന്നിവരെയാണ്​ ആശുപത്രിയിലേക്ക്​ മാറ്റിയത്​. സമരം നടത്തുന്ന പ്രവർത്തകരുടെ ആരോഗ്യനില മോശമായതിനെ തുടർന്നാണ്​ നടപടി.

അറസ്​റ്റിനെ പൊമ്പിളൈ ഒരുമൈ പ്രവർത്തകരും സമരത്തിന്​ പിന്തുണ നൽകുന്ന ആം ആദ്​മി പ്രവർത്തകരുൾപ്പടെയുള്ളവരും  എതിർത്തുവെങ്കിലും  പൊലീസ്​ ബലമായി അറസ്​റ്റ്​ ചെയ്യുകയായിരുന്നു.

അറസ്​റ്റ്​ ചെയ്​ത പ്രവർത്തകരെ അടിമാലി താലൂക്ക്​ ആശുപത്രിയിലേക്ക്​ കൊണ്ടു പോയി.അതേ സമയം, ആശുപത്രിയിലും നിരാഹാരം തുടരുമെന്ന്​ പെമ്പിളൈ ഒരുമൈ നേതാവ്​ ഗോമതി പറഞ്ഞു.

1
Back to top button