കുറ്റകൃത്യം (Crime)

പൊതുസ്ഥലത്ത് മലവിസർജനം നടത്തിയെന്നാരോപിച്ച് കുട്ടികളെ മർദ്ദിച്ച് കൊലപ്പെടുത്തി

രോഷനി(12), അവിനാഷ്(10) എന്നീ കുട്ടികളാണ് ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്.

ശിവ്പുരി(മധ്യപ്രദേശ്): പൊതു സ്ഥലത്ത് മലവിസർജനം നടത്തിയെന്നാരോപിച്ച് ദലിത് കുട്ടികളെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി.

മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ ഭവ്കേദി ഗ്രാമത്തിലാണ് സംഭവം. രോഷനി(12), അവിനാഷ്(10) എന്നീ കുട്ടികളാണ് ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്.

ബുധനാഴ്ച രാവിലെ കുട്ടികൾ ഭവ്കേദി പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന് മുന്നിൽ മലവിസർജനം നടത്തിയെന്നാരോപിച്ചാണ് ആൾക്കൂട്ടം മർദ്ദിച്ചത്.
ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.

കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിർസോദ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ.എസ് ധകഡ് പറഞ്ഞു.

Tags
Back to top button