പൊലീസ് തലപ്പത്ത് അഴിച്ചുപണി: തച്ചങ്കരി എഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് അഴിച്ചുപണി.

അനില്‍ കാന്തിനു പകരം ടോമിന്‍ ജെ. തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിച്ചു.

നിലവില്‍ പൊലീസിന്റെ സൈബര്‍ വിഭാഗം മേധാവിയാണ് തച്ചങ്കരി.

അനില്‍ കാന്തിനെ വിജിലന്‍സ് എഡിജിപിയാക്കി. ഐജി ബല്‍റാം കുമാര്‍ ഉപാധ്യായയെ പൊലീസ് ആസ്ഥാനത്ത് മാറ്റി നിയമിച്ചിട്ടുണ്ട്.

എറണാകുളം റേഞ്ച് ഐജി പി. വിജയന് കോസ്റ്റല്‍ പൊലീസിന്റെ അധിക ചുമതല നല്‍കി.

ഷെഫീന്‍ അഹമ്മദ് ആംഡ് ബെറ്റാലിയന്‍ ഡിഐജിയാകും. ഹരിശങ്കര്‍ ഐപിഎസ് പൊലീസ് ആസ്ഥാനത്ത് ഐജിയാകും.

മുഹമ്മദ് ഷെബീര്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പിയാകും. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ടിപി സെന്‍കുമാറിനെ പൊലീസ് മേധാവിയായി സര്‍ക്കാര്‍ ഉടന്‍ നിയമിക്കുമെന്നാണ് വിവരം.

new jindal advt tree advt
Back to top button