പോളണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി ആക്രമിക്കപ്പെട്ടു, സുഷമ റിപ്പോര്‍ട്ട് തേടി

പോണ്‍സന്‍ (പോളണ്ട്): യൂറോപ്യന്‍ രാജ്യമായ പോളണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് നേരെ ആക്രമണം. പോളിഷ് നഗരമായ പോണ്‍സനിലാണ് ആക്രമണം നടന്നത്. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.

സംഭവത്തില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി. ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നഗരത്തിലെ ഒരു ട്രാമില്‍ വെച്ചാണ് വിദ്യാര്‍ഥി ആക്രമിക്കപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.ഒരു സുഹൃത്തിന്‍റെ സഹായത്തോടെ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സ തേടി. പോളണ്ടിലെ ഇന്ത്യന്‍ അംബാസഡറിനോട് സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വംശീയ ആക്രമണമാണോ നടന്നതെന്ന് ഉറപ്പില്ല. ഇതടക്കം എല്ലാ വശങ്ങളും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുമെന്ന് സുഷമ സ്വരാജ് പറഞ്ഞു.

1
Back to top button