പ്രതിഫലത്തിൽ മമ്മൂക്കയെയും ലാലേട്ടനെയും കടത്തിവെട്ടി നിവിൻ

വളരെ ചുരുങ്ങിയ കാലംകൊണ്ട് ജനപ്രീതിയാർജ്ജിച്ച നടനാണ് നിവിൻപോളി. അടുത്തകാലത്ത് ഇറങ്ങിയ നിവിന്‍റെ എല്ലാ ചിത്രങ്ങളും വൻഹിറ്റുകളായിരുന്നു. ഇപ്പോൾ പ്രതിഫലത്തിന്‍റെ കാര്യത്തിൽ നിവിൻ മമ്മൂക്കയെയും ലാലേട്ടേനെയും കൂടി കടത്തിവെട്ടിയിരിക്കുന്നു.

റിച്ചി എന്ന തമിഴ് പടത്തിലാണ് താരം ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങിയിരിക്കുന്നത്. ആറുകോടി രൂപയാണ് പ്രതിഫലം.

മോഹൻലാലായിരുന്നു ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്നത്.

തെലുങ്കിൽ ജനതാഗാരേജിൽ അഞ്ച് കോടി രൂപ വരെ ലാലേട്ടൻ സ്വന്തമാക്കിയിട്ടുണ്ട്. നിവിൻ റിച്ചിയിലൂടെ ആറുകോടി പ്രതിഫലം നേടി ലാലേട്ടനെ കടത്തിവെട്ടിയിരിക്കുന്നു. മലയാളത്തിൽ നിവിന് ഒരു കോടി രൂപവരെയാണ് പ്രതിഫലം.

മലയാളത്തിൽ പ്രതിഫലത്തിന്‍റെ കാര്യത്തിൽ മമ്മൂക്ക, ലാലേട്ടൻ, പൃഥ്വിരാജ് എന്നിവർക്ക് ശേഷമാണ് നിവിന്‍റെ സ്ഥാനം

new jindal advt tree advt
Back to top button