പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: യെച്ചൂരി സോണിയയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: വരാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും സോണിയയുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. പൊതുസമ്മത സ്ഥാനാർഥിയെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷ പാർട്ടികൾ.

പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് ചേർന്ന് പ്രസിഡന്‍റ് സ്ഥാനാർഥിയെ നിറുത്തിയാൽ പിന്തുണക്കാൻ പൊളിറ്റ് ബ്യൂറോ യോഗത്തിൽ സി.പി.എം തീരുമാനിച്ചിരുന്നു. പ്രണബ് മുഖർജിയുടെ പ്രസിഡന്‍റ് കാലാവധി പൂർത്തിയാകാനിരിക്കെയാണ് പുതിയ സ്ഥാനാർഥിയെ കുറിച്ച് രാഷ്ട്രീയ പാർട്ടികൾക്കുള്ളിൽ ചർച്ചകൾ സജീവമായത്. 2012 ജൂലൈ 25നാണ് മുഖർജി പ്രസിഡന്‍റായി അധികാരമേറ്റത്. എൻ.ഡി.എ സ്ഥാനാർഥി പി.എ സാങ്മയെയാണ് പ്രണബ് മുഖർജി പരാജയപ്പെടുത്തിയത്.

അതിനിടെ ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവതിനെ എൻ.ഡി.എ സ്ഥാനാർഥിയാക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

1
Back to top button