പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിക്കുവാൻ മകന് സഹായം ചെയ്ത മാതാവ് അറസ്റ്റിൽ

പെൺകുട്ടിയെ വിവാഹം കഴിക്കാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് മകന് ലൈംഗികമായി പീഡിപ്പിക്കാൻ ഒത്താശ നൽകിയെ ന്നാണ് കേസ്

കിളിമാനൂർ : ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിക്കുവാൻ മകന് സഹായം ചെയ്ത് നൽകിയ മാതാവ് അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് മകന് ലൈംഗികമായി പീഡിപ്പിക്കുന്നതിന് ഒത്താശ നൽകിയെന്ന കേസിലാണ് കരവാരം ചാത്തമ്പറ തവക്കൽ മൻസിലിൽ സെനിത്ത് നൗഷാദിന്റെ ഭാര്യ നിസ എന്ന് വിളിക്കുന്ന ഹയറുന്നിസ (47) അറസ്റ്റിലായത്.

ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മകൻ ഷിയാസ് നൗഷാദിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ഷിയാസും നിസയും താമസിക്കുന്ന ചാത്തമ്പറ കെ.എം.എസ് ഗാരേജിന് സമീപത്തുള്ള തവക്കൽ മൻസിലിൽ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ഹയറുന്നിസ എല്ലാ ഒത്താശയും മകന് ചെയ്തു കൊടുക്കുകയും പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്നു പിന്മാറുകയും ചെയ്തു. ഇതേ തുടർന്ന് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തതോടെ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്. തുടർന്ന് ഹയറുന്നിസയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒന്നാം പ്രതിയും ഹയറുന്നിസയുടെ മകനുമായ ഷിയാസ് നൗഷാദ് ഒളിവിലാണ്. കിളിമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ബി.മനോജ് കുമാർ സബ് ഇൻസ്പെക്ടർ അഷറഫ് എന്നിവരുടെ സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്ത് അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button