പ്ലാസ്റ്റിക് കവർ നൽകാത്തതിനെ തുടർന്ന് ബേക്കറി ജീവനക്കാരനെ യുവാവ് തലക്കടിച്ച് കൊന്നു.

ദയാൽപൂർ സ്വദേശി ഖലീൽ അഹമ്മദിനെയാണ് ഫൈസാൻ ഖാൻ എന്ന യുവാവ് തലക്കടിച്ച് കൊലപ്പെടുത്തിയത്.

പ്ലാസ്റ്റിക് കവർ നൽകാത്തതിനെ തുടർന്ന് ബേക്കറി ജീവനക്കാരനെ യുവാവ് തലക്കടിച്ച് കൊന്നു. ദയാൽപൂർ സ്വദേശി ഖലീൽ അഹമ്മദിനെ (45)നെയാണ് സാധനങ്ങൾ വാങ്ങിയതിനു ശേഷം പ്ലാസ്റ്റിക് കവർ നൽകാത്തതിനെ തുടർന്ന് ഫൈസാൻ ഖാൻ എന്ന യുവാവ് തലക്കടിച്ച് കൊലപ്പെടുത്തിയത്.

പ്ലാസ്റ്റിക് നിരോധിച്ചതിനാൽ കവറിൽ സാധനങ്ങൾ നൽകാനാവില്ലെന്ന് ജീവനക്കാരൻ പറഞ്ഞതിനെ തുടർന്ന് ഇരുവരും വാക്ക് തർക്കത്തിൽ ഏർപ്പെടുകയും, പ്രകോപിതനായ ഫൈസാൻ ഖാൻ ഇഷ്ടിക കൊണ്ട് ഖലീലിന്റെ തലയ്ക്കടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഖലീലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ ശേഷം ഒളിവിൽ പോയ യുവാവിനായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.

Back to top button