പ​ത്തി​ലൊ​രു മ​ര​ണവും പു​ക​വ​ലി കാ​ര​ണ​മെ​ന്ന്​ പ​ഠ​നം

ലണ്ടൻ: ലോകത്ത് നടക്കുന്ന 10 മരണങ്ങളിൽ ഒന്ന് പുകവലി കാരണമാണെന്ന് പുതിയ പഠനം. ദ ലാൻെസറ്റ് ജേണലിലാണ് ഗ്ലോബൽ ബർഡൻ ഒാഫ് ഡിസീസ് റിപ്പോർട്ട് എന്ന പേരിലുള്ള പഠനം പ്രസിദ്ധീകരിച്ചത്. പുകവലി കാരണമുള്ള മരണങ്ങളിൽ പകുതിയും നടക്കുന്നത് ചൈന, ഇന്ത്യ, യു.എസ്, റഷ്യ എന്നീ രാജ്യങ്ങളിലാണെന്നും പഠനം കണ്ടെത്തി.

പുകയില കമ്പനികൾ വികസ്വര രാജ്യങ്ങളിൽ പുതിയ വിപണികൾ ലക്ഷ്യംവെക്കുന്ന സാഹചര്യത്തിൽ മരണനിരക്ക് കൂടാൻ സാധ്യതയേറെയാണ്. ജനസംഖ്യ വർധിക്കുന്നതും മൊത്തം പുകവലിക്കാരുടെ എണ്ണം വർധിക്കാനിടയാക്കിയിട്ടുണ്ട്.

പുകയില ആരോഗ്യത്തിനേൽപിക്കുന്ന ദോഷവശങ്ങൾ കണ്ടെത്തിയിട്ട് അരനൂറ്റാണ്ടിലേറെ ആയെങ്കിലും ഇന്ന് ലോകത്തിലെ നാലു പുരുഷന്മാരിൽ ഒരാൾ ദിവസവും പുകവലിക്കുന്നുണ്ടെന്ന് ഗവേഷകരിലൊരാളായ ഡോ. ഇമ്മാന്വല ഗകിഡോ പറഞ്ഞു.

20 സ്ത്രീകളിൽ ഒരാളും ദിവസവും പുകവലിക്കുന്നുണ്ട്. 2015ൽ ഒരു ബില്യൺ ആളുകളാണ് ദിവസവും പുകവലിച്ചത്. 1990 മുതൽ 2015 വരെ 195 രാജ്യങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്.

1
Back to top button