പ​ത്ത്​ ആ​ണ​വ റി​യാ​ക്​​ട​റു​ക​ൾ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ പ​ത്ത്​ ആ​ണ​വ റി​യാ​ക്​​ട​റു​ക​ൾ ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം.രാ​ജ്യ​ത്ത്​​ ആ​ദ്യ​മാ​യാ​ണ്​ ആ​ണ​വോ​ർ​ജ​രം​ഗ​ത്തെ ഇ​ത്ര​യും ബൃ​ഹ​ത്താ​യ പ​ദ്ധ​തി​ക്ക്​ ഒ​റ്റ​യ​ടി​ക്ക്​ ​ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത്.

ഇവ പൂ​ർ​ത്തി​യാ​കു​േ​മ്പാ​ൾ ഒാ​രോ​ന്നും 700 മെ​ഗാ​വാ​ട്ട്​ വൈ​ദ്യു​തി ഉ​ൽ​​പാ​ദി​പ്പി​ക്കു​മെ​ന്നും ആ​കെ 7000 മെ​ഗാ​വാ​ട്ട്​ അ​ധി​ക ഉൗ​ർ​ജം രാ​ജ്യ​ത്ത്​ കൂ​ട്ടി​ച്ചേ​ർ​ക്ക​പ്പെ​ടു​മെ​ന്നും കേ​ന്ദ്ര ഉൗ​ർ​ജ-​ക​ൽ​ക്ക​രി മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ൽ പ​റ​ഞ്ഞു.

രാ​ജ​സ്​​ഥാ​നി​ലെ മ​ഹി ബ​ൻ​സ്വ​ര, മ​ധ്യ​പ്ര​ദേ​ശി​ലെ ചു​ട്​​ക, ക​ർ​ണാ​ട​ക​യി​ലെ കൈ​ഗ, ഹ​രി​യാ​ന​യി​ലെ ഗൊ​ര​ഖ്​​പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ്​ 70,000 കോ​ടി ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന പ​ത്ത്​ സ​മ്മ​ർ​ദി​ത ഘ​ന​ജ​ല റി​യാ​ക്​​ട​റു​ക​ൾ (പി.​എ​ച്ച്.​ഡ​ബ്ല്യു.​ആ​ർ) സ്​​ഥാ​പി​ക്കു​ക.

ഇ​ന്ത്യ​യു​ടെ ഇ​പ്പോ​ഴ​ത്തെ ആ​ണ​വോ​ർ​ജ ഉ​ൽ​പാ​ദ​ന​ശേ​ഷി 22 പ്ലാ​ൻ​റു​ക​ളി​ൽ നി​ന്നാ​യി 6780 മെ​ഗാ​വാ​ട്ടാ​ണ്.

2021-22 ആ​വു​േ​മ്പാ​ഴേ​ക്ക്​ മ​റ്റൊ​രു 6700 മെ​ഗാ​വാ​ട്ട്​ കൂ​ടി ഉ​ൽ​പാ​ദി​പ്പി​ക്ക​ു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ഇ​തി​നാ​യി രാ​ജ​സ്​​ഥാ​ൻ, ഗു​ജ​റാ​ത്ത്, ത​മി​ഴ്​​നാ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ റി​യാ​ക്​​ട​റു​ക​ളു​ടെ നി​ർ​മാ​ണം ന​ട​ന്നു​വ​രു​ന്നു.

പൂ​ർ​ണ​മാ​യും ത​ദ്ദേ​ശ​നി​ർ​മി​ത​മാ​യ​തി​നാ​ൽ രാ​ജ്യ​ത്തെ ക​മ്പ​നി​ക​ൾ​ക്കാ​ണ്​ വ​ൻ പ​ദ്ധ​തി​യു​ടെ ഒാ​ർ​ഡ​റു​ക​ൾ ല​ഭി​ക്കു​ക.

33,400 പേ​ർ​ക്ക്​ പ്ര​ത്യ​ക്ഷ​മാ​യോ പ​രോ​ക്ഷ​മാ​യോ തൊ​ഴി​ൽ ല​ഭി​ക്കാ​ൻ നി​ല​യ​നി​ർ​മാ​ണം വ​ഴി​യൊ​രു​ക്കു​മെ​ന്ന്​ മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സ​ന്തു​ലി​ത​വി​ക​സ​നം, ഉൗ​ർ​ജ സ്വ​യം പ​ര്യാ​പ്​​ത​ത, ആ​ഗോ​ള കാ​ലാ​വ​സ്​​ഥ​വ്യ​തി​യാ​ന​ത്തി​നെ​തി​രാ​യ പോ​രാ​ട്ടം എ​ന്നി​വ​ക്കാ​യു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​റി​​െൻറ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​ത​ക്ക്​ പ​ദ്ധ​തി തെ​ളി​വാ​ണെ​ന്നും പി​യൂ​ഷ്​ ഗോ​യ​ൽ പ​റ​ഞ്ഞു.

ആ​ണ​വോ​ർ​ജ​ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ക​യും ആ​ണ​വ​സാ​മ​ഗ്രി​ക​ൾ കി​ട്ടാ​ൻ വ​ഴി​യൊ​രു​ങ്ങു​ക​യും ചെ​യ്​​തി​ട്ടും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ സാ​േ​ങ്ക​തി​ക​വി​ദ്യ​യും സാ​മ​ഗ്രി​ക​ളും കൈ​മാ​റി​ക്കി​ട്ടു​ന്ന​തി​ലെ കാ​ല​താ​മ​സം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ്​ ഘ​ന​ജ​ല റി​യാ​ക്​​ട​റു​ക​ൾ സ്​​ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി കേ​ന്ദ്രം മ​ു​ന്നോ​ട്ടു​നീ​ക്കു​ന്ന​ത്.

new jindal advt tree advt
Back to top button