ചൈ​ന പ്ര​ഥ​മ ‘ഉ​ഭ​യ​വി​മാ​ന’​ത്തിന്‍റെ പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി.

ബെ​യ്​​ജി​ങ്​: ചൈ​ന പ്ര​ഥ​മ ‘ഉ​ഭ​യ​വി​മാ​ന’​ത്തി​െൻറ പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി.ക​ര​യി​ലും വെ​ള്ള​ത്തി​ലും പ​റ​ന്നി​റ​ങ്ങാ​നും പ​റ​ന്നു​യ​രാ​നും സാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​മാ​ണി​ത്.

ഷു​ഹാ​യ്​ ന​ഗ​ര​ത്തി​ൽ ശ​നി​യാ​ഴ്​​ച​യാ​ണ്​ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ ന​ട​ത്തി​യ​ത്.

‘ഉ​ഭ​യ​വി​മാ​ന’​ത്തി​െൻറ മ​റ്റ്​ പ​രീ​ക്ഷ​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ളും ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന്​ നി​ർ​മാ​താ​ക്ക​ളാ​യ ചൈ​ന ഏ​വി​യേ​ഷ​ൻ ഇ​ൻ​ഡ​സ്​​ട്രി ജ​ന​റ​ൽ എ​യ​ർ​ക്രാ​ഫ്​​റ്റ്​ ക​മ്പ​നി അ​റി​യി​ച്ചു. എ.​ജി 600 എ​ന്നാ​ണ്​ വി​മാ​ന​ത്തി​ന്​​ പേ​രി​ട്ട​ത്.

37 മീ​റ്റ​ർ നീ​ള​മു​ള്ള വി​മാ​ന​ത്തി​െൻറ ചി​റ​ക​റ്റ​ങ്ങ​ൾ​ക്കി​ട​യി​ലെ നീ​ളം 38.8 മീ​റ്റ​റാ​ണ്.

53.5 ട​ൺ ഭാ​ര​മാ​ണ്​ എ.​ജി 600ൽ ​ക​യ​റ്റാ​നാ​വു​ക.20 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ 12 ട​ൺ വെ​ള്ളം ​സം​ഭ​രി​ക്കാ​ൻ സാ​ധി​ക്കും. ഒ​റ്റ ഇ​ന്ധ​ന ടാ​ങ്കി​ൽ 370 ട​ൺ വെ​ള്ളം എ​ത്തി​ക്കാ​നും ക​ഴി​യു​മെ​ന്ന്​ സി​ൻ​ഹു​വ വാ​ർ​ത്ത ഏ​ജ​ൻ​സി റി​​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

സ​മു​ദ്ര​ത്തി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം, കാ​ട്ടു തീ ​നി​യ​ന്ത്രി​ക്കു​ക, സ​മു​ദ്ര നി​രീ​ക്ഷ​ണം, സു​ര​ക്ഷ എ​ന്നി​വ​ക്കാ​ണ്​ മി​ക​ച്ച സൈ​ന്യ വൈ​ദ​ഗ്​​ധ്യ​വും താ​ര​ത​മ്യേ​ന കൂ​ടു​ത​ൽ തി​ര​ച്ചി​ൽ​ശേ​ഷി​യു​മു​ള്ള വി​മാ​നം ഉ​പ​യോ​ഗി​ക്കു​ക.

ക​ര​യി​ലൂ​ടെ​യു​ള്ള ആ​ദ്യ യാ​ത്ര മേ​യി​ലും വെ​ള്ള​ത്തി​ലൂ​ടെ​യു​ള്ള​ത്​ ഇൗ ​വ​ർ​ഷം അ​വ​സാ​ന​വും ന​ട​ത്തു​മെ​ന്ന്​ ചൈ​ന ഏ​വി​യേ​ഷ​ൻ ഇ​ൻ​ഡ​സ്​​​ട്രി കോ​ർ​പ്​ മാ​ർ​ച്ചി​ൽ പ​റ​ഞ്ഞി​രു​ന്നു.

ഇ​ത്ത​ര​ത്തി​ലു​ള്ള 17 വി​മാ​ന​ങ്ങ​ൾ​ക്കു​കൂ​ടി വി​മാ​ന നി​ർ​മാ​താ​ക്ക​ൾ​ക്ക്​ ക​രാ​ർ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ്​ സൂ​ച​ന.

new jindal advt tree advt
Back to top button