പ​​രീ​​ക്ഷ​ ഫ​​ലം പ്രഖ്യാപിച്ചു; ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി -83.37%, വി.എച്ച്.എസ്.സി -81.5 %

തി​​രു​​വ​​ന​​ന്ത​​പു​​രം: ര​​ണ്ടാം​​വ​​ർ​​ഷ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി, വൊ​​ക്കേ​​ഷ​​ന​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ​ ഫ​​ലം പ്രഖ്യാപിച്ചു.

83.37 ശതമാനമാണ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പരീക്ഷയിലെ വിജയം.

ഇത് കഴിഞ്ഞ വർഷത്തേതിനേക്കാൾ കൂടുതലാണ്.

3,05,262 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി.

കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയ ശതമാനം- 87.22 ശതമാനം.

കുറവ് പത്തനംതിട്ട-77.65 ശതമാനം.

സർക്കാർ സ്കൂളുകളിലെ വിജയ ശതമാനം 80.6 ശതമാനം ആണ്.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർഥികൾ.

ജില്ലയിൽ മുഴുവൻ വിഷയങ്ങളിലും കൂടി 1261 പേർക്ക് എ പ്ലസ് ലഭിച്ചു.

ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ സ്കൂൾ ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി ആണ്.

വൊ​​ക്കേ​​ഷ​​ന​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ​യിൽ 81.5 ശതമാനം വിജയിച്ചു.

ആകെ 29427 പേരാണ് പരീക്ഷ എഴുതിയത്. ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി, വൊ​​ക്കേ​​ഷ​​ന​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ​​ഫ​​ലം http://www.examresults.kerala.gov.in/http://www.keralaresults.nic.in/ എന്നീ സൈ​​റ്റു​​ക​​ളി​​ൽ ല​ഭി​ക്കും.

സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ 07/06/2017 മുതൽ 13/06/2017 വരെ നടക്കും.

അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 22. പ്രായോഗിക പരീക്ഷ 30/05/2017 മുതൽ 31/05/2017 വരെയാണ്.

പുനർമൂല്യ നിർണയത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 25.

ഈ വർഷത്തെ ഹയർ സെക്കണ്ടറി ഒന്നാം വർഷ പരീക്ഷയുടെ ഫല പ്രഖ്യാപനം മേയ് മാസത്തിൽ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ഉ​​ച്ച​​ക്ക്​ ര​​ണ്ടി​​ന്​ പി.​​ആ​​ർ ​േചം​​ബ​​റി​​ൽ വെച്ചാണ് മ​​ന്ത്രി സി. ​​ര​​വീ​​ന്ദ്ര​​നാ​​ഥ്​​ ഫ​​ലം​പ്ര​​ഖ്യാ​​പി​​ച്ചത്.

ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി വി​ഭാ​ഗ​ത്തി​ൽ 4,42,434ഉം ​വി.​​എ​​ച്ച്.​​എ​​സ്.​​ഇ​യി​ൽ​ 29,444 വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് ഈ വർഷം പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.

ഒാപ്പൺ സ്കൂൾ-കേരള

  • പരീക്ഷ എഴുതിയവർ – 69,600
  • ഉപരിപഠനത്തിന് യോഗ്യത നേടിയവർ – 21,293
  • വിജയ ശതമാനം – 31.89 ശതമാനം

റെഗുലർ വിദ്യാർഥികളുടെ കോംമ്പിനേഷൻ അടിസ്ഥാനമാക്കിയുള്ള വിജയ ശതമാനം

  • സയൻസ് – 86.25 ശതമാനം
  • ഹുമാനിറ്റീസ് – 75.25 ശതമാനം
  • കൊമേഴ്സ് – 83.96 ശതമാനം
  • ടെക്നിക്കൽ – 79.08 ശതമാനം
  • ആർട്ട് – 86.08 ശതമാനം

സ്കൂൾ വിഭാഗം വിജയം

  • സർക്കാർ സ്കൂളുകൾ – 80.69 ശതമാനം
  • എയ്ഡഡ് സ്കൂളുകൾ -77.06 ശതമാനം
  • സ്പെഷ്യൽ സ്കൂളുകൾ – 97.4 ശതമാനം
  • ടെക്നിക്കൽ സ്കൂളുകൾ – 79.08 ശതമാനം
  • ആർട്ട് സ്കൂളുകൾ – 86.08 ശതമാനം

മറ്റ് വിവരങ്ങൾ

  • വിജയ ശതമാനം കൂടിയ ജില്ല – കണ്ണൂർ (87.22 ശതമാനം)
  • വിജയ ശതമാനം കുറഞ്ഞ ജില്ല – പത്തനംതിട്ട (77.65 ശതമാനം)
  • 100 ശതമാനം വിജയം കൈവരിച്ച സ്കൂളുകളുടെ എണ്ണം – 83
  • 100 ശതമാനം വിജയം കൈവരിച്ച സർക്കാർ സ്കൂൾ – എട്ട്
  • 100 ശതമാനം വിജയം കൈവരിച്ച എയ്ഡഡ് സ്കൂളുകൾ – 21
  • 100 ശതമാനം വിജയം കൈവരിച്ച ടെക്നിക്കൽ സ്കൂളുകൾ – 7
  • ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ ജില്ല – മലപ്പുറം (53703)
  • ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷ എഴുതിയ ജില്ല – വയനാട് (8854)
  • മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾ – 11829
  • 1200ൽ മുഴുവൻ മാർക്കും നേടിയവരുടെ എണ്ണം – 83
  • ഏറ്റവും കൂടുതൽ വിദ്യാർഥികളെ എ പ്ലസിന് അർഹമാക്കിയ ജില്ല -എറണാകുളം (1261)
  • ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സ്കൂൾ – എസ്.വി.എച്ച്.എസ്.എസ്, പാലേമേട് മലപ്പുറം.
  • ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സർക്കാർ സ്കൂൾ –  ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി, മലപ്പുറം (626 പേർ)
  • ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്ക് സജ്ജരാക്കിയ എയ്ഡഡ് സ്കൂൾ – എസ്.വി.എച്ച്.എസ്.എസ്, പാലേമേട് മലപ്പുറം (738 പേർ)

സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷ

  • അപേക്ഷിക്കാനുള്ള അവസാന തീയതി -22/05/2017
  • സേ പരീക്ഷ, ഇംപ്രൂവ്മെന്‍റ് പരീക്ഷ – 07/06/2017 മുതൽ 13/06/2017 വരെ
  • പ്രായോഗിക പരീക്ഷ – 30/05/2017 മുതൽ 31/05/2017 വരെ
  • പുനർമൂല്യ നിർണയത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി – 25/05/2017

വൊ​​ക്കേ​​ഷ​​ന​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ​ ഫലം വിശദാംശങ്ങൾ

റെഗുലർ വിഭാഗം:

  • ആകെ പരീക്ഷ എഴുതിയവർ – 29427
  • പാർട്ട്-1, പാർട്ട്-2, പാർട്ട്-3 വിഭാഗത്തിൽ എല്ലാം വിജയിച്ചവർ -23983 (81.5 ശതമാനം)
  • പാർട്ട്-1, പാർട്ട്-2 വിജയിച്ചവർ – 25,540  (86.79 ശതമാനം)
  • ഏറ്റവും ഉയർന്ന വിജയശതമാനം നേടിയ ജില്ല (പാർട്ട്-1, പാർട്ട്-2, പാർട്ട്-3) – തിരുവനന്തപുരം
  • ഏറ്റവും ഉയർന്ന വിജയശതമാനം നേടിയ ജില്ല (പാർട്ട്-1, പാർട്ട്-2) – വയനാട്
  • ഏറ്റവും കുറഞ്ഞ വിജയശതമാനം നേടിയ ജില്ല (പാർട്ട്-1, പാർട്ട്-2, പാർട്ട്-3) – തിരുവനന്തപുരം
  • ഏറ്റവും കുറഞ്ഞ വിജയശതമാനം നേടിയ ജില്ല (പാർട്ട്-1, പാർട്ട്-2) – പത്തനംതിട്ട

100 ശതമാനം വിജയം നേടിയ സ്കൂൾ

  • 100 ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂൾ (പാർട്ട്-1, പാർട്ട്-2, പാർട്ട്-3) – 31
  • 100 ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂൾ (പാർട്ട്-1, പാർട്ട്-2) – 46
  • 100 ശതമാനം വിജയം കരസ്ഥമാക്കിയ സർക്കാർ സ്കൂൾ (പാർട്ട്-1, പാർട്ട്-2, പാർട്ട്-3)- 24
  • 100 ശതമാനം വിജയം കരസ്ഥമാക്കിയ സർക്കാർ സ്കൂൾ (പാർട്ട്-1, പാർട്ട്-2)- 36
  • 100 ശതമാനം വിജയം കരസ്ഥമാക്കിയ എയ്ഡഡ് സ്കൂൾ (പാർട്ട്-1, പാർട്ട്-2, പാർട്ട്-3)- 7
  • 100 ശതമാനം വിജയം കരസ്ഥമാക്കിയ എയ്ഡഡ് സ്കൂൾ (പാർട്ട്-1, പാർട്ട്-2)- 10
  • ബധിര, മൂക സ്കൂൾ ജി.വി.എച്ച്.എസ്.എസ് കുന്നംകുളം പാർട്ട്-1ൽ 100 ശതമാനം വിജയം നേടി
new jindal advt tree advt
Back to top button