ഫലം എൽഡിഎഫ് ഭരണത്തിന് ജനങ്ങൾ നൽകിയ മറുപടിയല്ലെന്ന് മുഖ്യമന്ത്രി

ന്യൂഡൽഹി: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം എൽഡിഎഫ് ഭരണത്തിന് ജനങ്ങൾ നൽകിയ മറുപടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ എൽഡിഎഫിന് 1,01303 വോട്ടുകള്‍ കൂടി. യുഡിഎഫിന് പ്രതീക്ഷിച്ചത് പോലെ കൂടുതല്‍ വോട്ടുകള്‍ കൂട്ടാനായില്ല. ബിജെപിക്ക് വോട്ടുകള്‍ കുറയുകയും ചെയ്‌തുവെന്ന്‌ പിണറായി പറഞ്ഞു.മലപ്പുറത്ത് ശക്തമായ മത്സരമാണ് നടന്നതെന്നും പിണറായി പ്രതികരിച്ചു. എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയും കൂടി ഒന്നിച്ചിട്ടും യുഡിഎഫിന് വലിയ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നും പിണറായി വ്യക്തമാക്കി.

1
Back to top button