ആരോഗ്യം (Health)

ഫാറ്റി ലിവർ പ്രശ്നമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

കൊഴുപ്പ് കൂടിയ ആഹാരങ്ങളാണ് ഫാറ്റി ലിവറിന് കാരണമാകുന്നത്.

ഫാറ്റി ലിവർ ഇന്ന് മിക്കവരിലും കണ്ട് വരുന്ന രോഗമാണ്. കൊഴുപ്പ് കൂടിയ ആഹാരങ്ങളാണ് ഫാറ്റി ലിവറിന് കാരണമാകുന്നത്. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. അമിതവണ്ണമുള്ളവരിലും മദ്യപിക്കുന്നവരിലുമാണ് ഫാറ്റി ലിവർ കൂടുതലായി കണ്ടുവരുന്നത്.

ഫാറ്റി ലിവർ ഉള്ളവരിൽ ആദ്യകാലങ്ങളിൽ പ്രത്യേക അസ്വസ്ഥതകളൊന്നും പ്രകടമാകണമെന്നില്ല. സ്വാഭാവികമായി കരളിൽ സംഭവിക്കുന്ന ചെറിയ പ്രശ്നങ്ങൾ കരൾ തന്നെ സ്വയം പരിഹരിക്കാറുണ്ട്. അതിനാലാണ് ആദ്യകാലങ്ങളിൽ കാര്യമായ അസ്വസ്ഥത കാണിക്കാത്തത്.

ഫാറ്റി ലിവർ പ്രശ്നമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
ഒന്ന്.
ഫാറ്റി ലിവർ രോഗമുള്ളവർ മധുരമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ചോക്ലേറ്റ്സ്, ഐസ്ക്രീം, സ്വീറ്റ്സ് പോലുള്ള ഭക്ഷണങ്ങൾ ഒരു കാരണവശാലും കഴിക്കരുത്. ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മധുരം ചേർക്കാതെ ചായ കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

രണ്ട്.
കൊഴുപ്പുള്ള ഭക്ഷണങ്ങൾ പൊതുവേ ആരോഗ്യത്തിന് ദോഷകരമാണ്. ഇറച്ചി, ചീസ്, പനീർ, സാൻവിച്ച്, ബർഗർ, പ്രോസസ്ഡ് മീറ്റ് പോലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. കൊഴുപ്പ് അടിഞ്ഞ് കിടന്നാൽ എൽ.ഡി.എൽ കൊളസ്ട്രോളിന്റെ അളവ് കൂടാം.

മൂന്ന്.
സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ് തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ നിത്യേന കഴിക്കുന്നത് ഫാറ്റി ലിവറിന് കാരണമാകുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ഇറച്ചിയുടെ അമിത ഉപയോഗം വൻകുടലിൽ ക്യാൻസറിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.

Tags
Back to top button