ഫാ. ഗബ്രിയേൽ; രാജ്യം ആദ്യമായി പദ്മഭൂഷണ്‍ സമ്മാനിച്ച പുരോഹിതൻ

തൃശൂർ: 2011 ഡിസംബർ 11…അമല നഗറിൽ ആശുപത്രിയോട് ചേർന്ന് സജ്ജമാക്കിയ വേദി…ഫാ.ഗബ്രിയേലി​െൻറ നൂറാം പിറന്നാളാഘോഷം… വേദിയിൽ ഗവർണർ  നിഖിൽകുമാർ അടക്കമുള്ള പൊതുസമൂഹത്തി​െൻറ പരിഛേദം… രാജ്യം ആദ്യമായി പദ്മഭൂഷണ്‍ സമ്മാനിച്ച പുരോഹിതനെ ആദരിക്കുന്ന ചടങ്ങ്​.

‘സമൂഹത്തിന് ആവശ്യമുള്ള സേവനം സര്‍ക്കാര്‍ ചെയ്യട്ടേയെന്ന് പറഞ്ഞ്​ മാറി നില്‍ക്കുന്നതിന് പകരം അതു ജനപിന്തുണയോടെ നടപ്പാക്കാനുള്ള ധൈര്യവും കഴിവും പ്രകടിപ്പിച്ച് അതിനായി അധ്വാനിച്ചതാണ് ഫാ. ഗബ്രിയേലിനെ വ്യത്യസ്തനാക്കിയത്​ ^ഗവര്‍ണര്‍ നിഖില്‍കുമാറി‍​െൻറ പരാമർശം…

മറുപടിയിൽ ചെറിയ വാക്കുകളിൽ ഗബ്രിയേലച്ചൻ പ്രതിവചിച്ചു^ ദൈവവും സഹപ്രവര്‍ത്തകരുമാണ് എല്ലാം പ്രവര്‍ത്തിച്ചത്.

ദൈവത്തിനു നന്ദി^ ലാളിത്യം വിടാതെയായിരുന്നു ഗബ്രിയേലച്ച​​െൻറ വാക്കുകൾ….  പുരോഹിതൻ എന്ന അതിരിലൊതുങ്ങിയില്ല, മതം സമൂഹത്തിനുള്ളതും മനുഷ്യനുള്ളതുമാണെന്ന് അച്ചൻ ഇടക്കിടെ ഓർമിപ്പിച്ചുകൊണ്ടിരുന്നു.

സാമൂഹിക സേവനത്തിന് വേണ്ടി സ്വയം ഒരു ‘ദൗത്യം’ ആവുകയായിരുന്നു. നൂറാം പിറന്നാളും കടന്ന് 103ൽ എത്തി…

സമീപനാളിലും സംസാരിക്കുമ്പോഴും തന്നെ കാണാനെത്തിയവരോടും ഗബ്രിയേലച്ചൻ  ലാളിത്യം കൈവിട്ടില്ല… രോഗാവസ്ഥയും ആരോഗ്യാവസ്ഥയും പറഞ്ഞ് ആരെയും അകറ്റി നിർത്തിയില്ല. അച്ച​​െൻറ അംഗരക്ഷകരായിരുന്നു ഇതിൽ ഏറെ വലഞ്ഞത്.

കടുത്ത വിശ്രമം നിർദേശിച്ച അവസ്ഥയിലും തിരക്കിലായിരുന്നിട്ടുണ്ട് അച്ചൻ. സർക്കാറും വ്യവസായ സംരംഭകരോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതിൽ നിന്നും കോളജും സ്കൂളും ആശുപത്രിയും അടക്കമുള്ള ഒട്ടേറെ സ്ഥാപനങ്ങളാണ് അദ്ദേഹത്തി​​െൻറ നേതൃത്വത്തില്‍ സമൂഹത്തിനായി സമര്‍പ്പിക്കപ്പെട്ടത്.

വേദന കാർന്ന് തിന്നുമ്പോഴും പച്ചപ്പ് നൽകുന്ന പ്രതീക്ഷയും ആശ്വാസവും വലുതെന്ന് അച്ചൻ പറയാതെ കാണിച്ചു…അർബുദ രോഗികള്‍ക്കായി ഹരിതഭംഗിയുള്ള ആശുപത്രി.

പൂക്കളോടും ഹരിതാഭയോടുമുള്ള ത​​െൻറ ഇഷ്​ടവും അച്ചൻ മറച്ചുവെച്ചില്ല. പരിചരണവും ആശ്വാസമാണ് രോഗിക്കും ബന്ധുവിനും വേണ്ടതെന്ന് ആശുപത്രി ജീവനക്കാരോടും അച്ച​​െൻറ വാക്കുകളുണ്ടായിട്ടുണ്ട്…

ചിലപ്പോഴൊക്കെ ശാസനകളുടെ രൂപത്തിലും. അടുത്ത കാലത്ത് വരെയും അച്ചൻ ആശുപത്രി വരാന്തയിലെ നടത്തം ഒഴിവാക്കിയിരുന്നില്ല.

പലർക്കും ഗബ്രിയേലച്ചൻ ദൈവം തന്നെയായിരുന്നു. പണമില്ലാതെ ബില്ലൊടുക്കാൻ കഴിയാതെ എന്തു ചെയ്യണമെന്നറിയാതെ നിന്നിരുന്നവർക്ക് മുന്നിലേക്ക് അച്ചൻ പലപ്പോഴും അപ്രതീക്ഷിതമെന്നോണം എത്തിയിട്ടുണ്ട്.

ഭേദായില്ലേ..? എങ്കിൽ പൊയ്ക്കോളൂ…വിശ്രമിക്കണം..? അച്ച​​െൻറ വാക്കുകൾ…തുക മതിയാവില്ലെന്ന് പരാതി വരും മുമ്പ് അച്ചൻ അടുത്ത വാക്കും പറഞ്ഞിട്ടുണ്ടാകും. ആവശ്യത്തിന് മരുന്ന് കൂടി വാങ്ങി വേഗം മടങ്ങാൻ…

അച്ചൻ പറഞ്ഞൂന്ന് പറഞ്ഞാൽ മതീന്ന്…വേഗത്തിനോട് അത്രയേറെ അടുപ്പമായിരുന്നു ഗബ്രിയേലച്ചന്.

വേഗത്തിൽ ഇന്നും പകരക്കാരനില്ലെന്ന വിശേഷണമുള്ള ലീഡർ കെ. കരുണാകരൻ അടിയറവ് പറഞ്ഞ സാഹചര്യമുണ്ടായിട്ടുണ്ട് അച്ച​​െൻറ കാർ യാത്രക്കിടയിൽ. അച്ചനിരുന്ന പൊതുവേദിയിൽ വെച്ച് തന്നെ ലീഡർ ഇത് പറയുകയും ചെയ്തിട്ടുണ്ട്.

ആതുരശുശ്രൂഷ, വിദ്യാഭ്യാസം, കലാ സാംസ്കാരികം, സാമൂഹികക്ഷേമം തുടങ്ങി ഗബ്രിയേലച്ചന്‍ കൈ​െവച്ച സമസ്ത മേഖലകളും വിസ്മയങ്ങളുടെ വിഹയസ്സിലാണ് വിഹരിച്ചത്. അത് ഇന്നും അങ്ങനെതന്നെ.

new jindal advt tree advt
Back to top button