ഫ്രാൻസിൽ പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നതിനുള്ള ആദ്യഘട്ട വോെട്ടടുപ്പ് നടന്നു.

പാരിസ്: കനത്ത സുരക്ഷയിൽ ഫ്രാൻസിൽ പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നതിനുള്ള ആദ്യഘട്ട വോെട്ടടുപ്പ് നടന്നു.

മുൻ വർഷങ്ങളെ അപേക്ഷിച്ച്  രാജ്യത്തിെൻറ ഗതി നിർണയിക്കാവുന്ന തെരഞ്ഞെടുപ്പുകൂടിയാണിത്.

4.7 കോടി വോട്ടർമാരാണ് തെരഞ്ഞെടുപ്പിൽ ഭാഗഭാക്കാവുന്നത്.

മേയ് ഏഴിനു നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിലേക്ക് മിതവാദിയെന്നറിയപ്പെടുന്ന ഇമ്മാനുവൽ മാക്രോൺ, തീവ്രവലതുപക്ഷ പാർട്ടിയായ നാഷനൽ ഫ്രൻറിെൻറ മരീൻ ലീപെൻ, മുൻ മന്ത്രിയും കൺസർവേറ്റിവ് റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ഫ്രാങ്സ്വ ഫിലൻ, തീവ്ര ഇടതുപക്ഷ നേതാവ് ഴാങ് ലൂക് മെലൻഷോൺ എന്നിവർക്കാണ് ഏറെ സാധ്യത കൽപിക്കുന്നത്.

11 സ്ഥാനാർഥികളാണ് ആദ്യഘട്ട തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.

ലീപെന്നും മിലൻഷോണും യൂറോപ്യൻ യൂനിയനുമായുള്ള ഫ്രാൻസിെൻറ സഖ്യത്തെക്കുറിച്ച് പുനഃപരിശോധിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു.

ജർമൻ ചാൻസലർ അംഗല മെർകലിനെ പോലെ അഭയാർഥികളോടു തുറന്നവാതിൽ സമീപനമാണ് മാക്രോണിന്.

പൊതുചെലവ് കുറച്ച് രാജ്യത്തെ സാമ്പത്തികാഭിവൃദ്ധിയിലേക്ക് നയിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകുന്നു.

നികുതികൾ വർധിപ്പിച്ച് രാജ്യത്ത് സാമ്പത്തിക സുസ്ഥിരതയുണ്ടാക്കുകയാണ് മെലൻഷോണിെൻറ ലക്ഷ്യം.

ആരും 50 ശതമാനം വോട്ടുകൾ നേടാനിടയില്ലെന്നാണ് അഭിപ്രായസർവേകൾ. രണ്ടു സ്ഥാനാർഥികളെയാണ് അന്തിമഘട്ടത്തിലേക്ക് തെരഞ്ഞെടുക്കുക.

പ്രാദേശികസമയം രാവിലെ ഒമ്പതുമണിക്കുതന്നെ വോെട്ടടുപ്പ് തുടങ്ങി.

യു.എസ്, കാനഡ, വടക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ഫ്രഞ്ച് പൗരന്മാർ ശനിയാഴ്ച തന്നെ വോട്ട് രേഖപ്പെടുത്തി.

നിരവധി തീവ്രവാദ ആക്രമണങ്ങൾക്ക് വേദിയായിട്ടുള്ളതിനാലാണ് ഫ്രാൻസിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കിയത്.

തെരഞ്ഞെടുപ്പിന് മൂന്നുദിവസം മുമ്പും രാജ്യത്ത് ഭീകരാക്രമണം നടന്നു.

ഭീകരാക്രമണത്തെ തുടർന്ന് 2015ൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

രാജ്യത്തുടനീളം 70,000ത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.കേരളത്തിലെ മാഹിയിലും വോെട്ടടുപ്പ് നടന്നു. 32 പേരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്.

1
Back to top button