ഫ്ര​ഞ്ച്​ ഒാ​പ​ണി​ൽ ഫെ​ഡ​റ​ർ ഇ​ല്ല

മ​ഡ്രി​ഡ്​: പു​ൽ​കോ​ർ​ട്ടി​ലും ഹാ​ർ​ഡ്​​കോ​ർ​ട്ടി​ലും ഇ​നി​യും കി​രീ​ടം സ്വ​പ്​​നം​കാ​ണു​ന്ന റോ​ജ​ർ ഫെ​ഡ​റ​ർ, ക​ളി​മ​ൺ കോ​ർ​ട്ടി​ലെ പ​രീ​ക്ഷ​ണ​ത്തി​നി​ല്ല.

അ​ഞ്ചു വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം ക​ഴി​ഞ്ഞ ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​ലൂ​ടെ വീ​ണ്ടും ഗ്രാ​ൻ​ഡ്​​സ്ലാ​മി​​െൻറ അ​ഴ​കി​ലേ​ക്ക്​ ഉ​യ​ർ​ന്ന ഫെ​ഡ്​ എ​ക്​​സ്​​പ്ര​സ്​ ഫ്ര​ഞ്ച്​ ഒാ​പ​ണി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങി. ഇൗ​മാ​സം 28ന്​ ​ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ്​ നി​ല​വി​ലെ അ​ഞ്ചാം റാ​ങ്കു​കാ​ര​ൻ​കൂ​ടി​യാ​യ ഫെ​ഡ​റ​റു​ടെ പി​ന്മാ​റ്റം.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ ര​ണ്ടി​ന്​ മി​യാ​മി ഒാ​പ​ൺ കി​രീ​ടം ചൂ​ടി​യ​തി​നു പി​ന്നാ​ലെ ഫ്ര​ഞ്ച്​ ഒാ​പ​ണി​ൽ ക​ളി​ക്കി​ല്ലെ​ന്ന്​ സൂ​ച​ന ന​ൽ​കി​യി​രു​ന്നു.

ജൂ​ണി​ൽ ഹാ​ർ​ഡ്​-​ഗ്രാ​സ്​ കോ​ർ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യെ​ത്തു​മെ​ന്നാ​യി​രു​ന്നു താ​ര​ത്തി​​െൻറ വാ​ക്കു​ക​ൾ.

1999 മു​ത​ൽ ഫ്ര​ഞ്ച്​ ഒാ​പ​ണി​ലെ സ്​​ഥി​ര​സാ​ന്നി​ധ്യ​മാ​യ ഫെ​ഡ​റ​ർ ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്ര​മാ​ണ്​ പി​ന്മാ​റി​യ​ത്. പ​രി​ക്കി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ത്.

2009ൽ ​ക​ളി​മ​ൺ കോ​ർ​ട്ടി​ൽ കി​രീ​ട​മ​ണി​ഞ്ഞ താ​രം നാ​ലു ത​വ​ണ റ​ണ്ണ​ർ​അ​പ്പാ​യി​രു​ന്നു.

new jindal advt tree advt
Back to top button