ഫ്ര​ഞ്ച്​ മു​സ്​​ലിം​ക​ൾ ഭീ​തി​യി​ൽ

പാ​രി​സ്​: പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഫ്രാൻസ്​ വലത്തോട്ടു ചായുമോ? ഞായറാഴ്​ച നടക്കുന്ന അന്തിമ തെരഞ്ഞെടുപ്പിൽ വിധിയറിയാം. തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ നാ​ഷ​ന​ൽ ഫ്ര​ണ്ടി​െൻറ മരീൻ ലീപെൻ അധികാരത്തിലെത്തുമോ എന്ന ഭയപ്പാടിലാണ്​ ഫ്രഞ്ച്​ മുസ്​ലിംകൾ.

അവരുടെ പ്രതിനിധികളിലൊരാളാണ്​ ഫാ​ർ​മ​സി​സ്​​റ്റാ​യി ജോ​ലി നോ​ക്കു​ന്ന ഹ​നാ​ൻ എ​ന്ന 27കാ​രി. വ​ട​ക്ക​ൻ ഫ്രാ​ൻ​സി​ലെ അ​പ്പാ​ർ​ട്​​മ​െൻറി​ലി​രു​ന്ന്​ ത​​െൻറ മാ​താ​വി​​െൻറ ഫോ​േ​ട്ടാ​യി​ലേ​ക്ക്​ നോ​ക്കി ഹ​നാ​ൻ സം​സാ​രി​ച്ചു​തു​ട​ങ്ങി.

ക​ഴി​ഞ്ഞ​വ​ർ​ഷം നീ​സി​ൽ ​െഎ.​എ​സ്​ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട 86 പേ​രി​ൽ ഫാ​ത്തി​മ​യെ​ന്ന 59കാ​രി​യു​മു​ണ്ടാ​യി​രു​ന്നു. പേ​ര​ക്കു​ട്ടി​ക​ൾ​ക്ക്​ ​െഎ​സ്​​ക്രീം വാ​ങ്ങാ​നാ​യി വീ​ട്ടി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു അ​വ​ർ.

ഹി​ജാ​ബ്​ ധ​രി​ച്ച ഫാത്തിമയായി​രു​ന്നു ​െഎ.​എ​സ്​ ഭീ​ക​ര​ത​യു​ടെ ആ​ദ്യ ഇ​ര.

ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മൂ​ന്നി​ലൊ​ന്നു പേ​രും മു​സ്​​ലിം​ക​ളാ​യി​രു​ന്നു. ഫാ​ത്തി​മ​യു​ടെ കു​ടും​ബ​ത്തി​ലെ ഭൂ​രി​ഭാ​ഗ​വും ശി​രോ​വ​സ്​​ത്രം ധ​രി​ക്കു​ന്ന​വ​രാ​യ​തി​നാ​ൽ പൊ​തു​യി​ട​ങ്ങ​ളി​ൽ പ​ല​പ്പോ​ഴും അ​പ​മാ​നി​ക്ക​പ്പെ​ട്ടു.

നി​ങ്ങ​ളെ പോ​ലു​ള്ള​വ​രെ ഇ​വി​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന്​ ചി​ല​ർ ആ​ക്രോ​ശി​ച്ചു. നീ​സ്​ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഫ്രാ​ൻ​സി​ൽ ജീ​വി​ക്കു​ന്ന മു​സ്​​ലിം​ക​ളു​ടെ അ​വ​സ്​​ഥ കൂടുതൽ ഭീ​ക​ര​മാ​യി മാ​റി​യെ​ന്നു ഹ​നാ​ൻ പ​റ​യു​ന്നു.

അ​വി​ട​ത്തെ  മു​സ്​​ലിം ജ​ന​വി​ഭാ​ഗം പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​മാ​യി.

കു​ടി​യേ​റ്റ വി​രു​ദ്ധ​ത പു​ല​ർ​ത്തു​ന്ന മ​രീ​ൻ ലീ​പെ​ൻ അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ ഇ​സ്​​ലാ​മും തീ​വ്ര​ദേ​ശീ​യ​ത​യും മു​ഖ്യ​വി​ഷ​യ​ങ്ങ​ളാ​യി ഉ​യ​ർ​ന്നു​വ​ന്നു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ 76 ല​ക്ഷം ജ​ന​ങ്ങ​ളാ​ണ്​ ലീ​പെ​ന്നി​നെ പി​ന്തു​ണ​​ച്ച​തെ​​ന്നോ​ർ​ക്ക​ണം. ‘‘ഞാ​ൻ ഫ്ര​ഞ്ച്​ പൗ​ര​യാ​ണ്. ഇൗ ​രാ​ജ്യ​ത്തെ വ​ള​രെ​യേ​റെ സ്​​നേ​ഹി​ക്കു​ന്ന ഒ​രാ​ൾ. എ​ന്നാ​ൽ, ഇ​തു കേ​ൾ​ക്കു​േ​മ്പാ​ൾ ഇ​ല്ല, ഒ​രി​ക്ക​ലും നി​ങ്ങ​ൾ​ക്ക്​ ഇൗ ​രാ​ജ്യ​ത്തെ സ്​​നേ​ഹി​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്നാ​ണ്​ മ​റ്റു​ള്ള​വ​ർ പ​റ​യു​ന്ന​ത്.

രാ​ജ്യ​ത്ത്​ ഏ​റ്റ​വും രൂ​ക്ഷ​മാ​യ തൊ​ഴി​ലി​ല്ലാ​യ്​​മ പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ മെ​ന​ക്കെ​ടാ​തെ ഇ​ത്ത​രം തീ​വ്ര​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളി​ൽ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​ണ്​ രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ൾ’’ -ഹ​നാ​ൻ പ​റ​ഞ്ഞു.

new jindal advt tree advt
Back to top button