ഫ​ല​സ്​​തീ​ൻ ല​ക്ഷ്യ​ത്തി​ന്​ ഇ​ന്ത്യ​യു​ടെ അ​ച​ഞ്ച​ല​മാ​യ പി​ന്തു​ണ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​റി​യി​ച്ചു.

ന്യൂ​ഡ​ൽ​ഹി: ഇ​സ്രാ​യേ​ലു​മാ​യി സൗ​ഹാ​ർ​ദം പ​ങ്കി​ടു​ന്ന സ്വ​ത​ന്ത്ര, പ​ര​മാ​ധി​കാ​ര ഫ​ല​സ്​​തീ​ൻ രാ​ഷ്​​ട്രം യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ പ​ങ്കു​വെ​ച്ച്​ ഇ​ന്ത്യ.

ഡ​ൽ​ഹി​യി​ലെ​ത്തി​യ പ്ര​സി​ഡ​ൻ​റ്​ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ ഫ​ല​സ്​​തീ​ൻ ല​ക്ഷ്യ​ത്തി​ന്​ ഇ​ന്ത്യ​യു​ടെ അ​ച​ഞ്ച​ല​മാ​യ പി​ന്തു​ണ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​റി​യി​ച്ചു. മോ​ദി ജൂ​ലൈ​യി​ൽ ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ട്.

അ​തി​നി​​ട​യി​ലാ​ണ്​ ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റി​​​െൻറ നാ​ലു​ദി​വ​സ​ത്തെ ഇ​ന്ത്യ​സ​ന്ദ​ർ​ശ​നം.

ആ​രോ​ഗ്യം, വി​വ​ര​സാ​േ​ങ്ക​തി​ക​വി​ദ്യ, കൃ​ഷി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​രി​ക്കു​ന്ന​ത​ട​ക്കം അ​ഞ്ചു​ധാ​ര​ണ​പ​ത്ര​ങ്ങ​ൾ മോ​ദി​യു​ടെ​യും മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സി​​​െൻറ​യും സാ​ന്നി​ധ്യ​ത്തി​ൽ ഒ​പ്പു​വെ​ച്ചു.

ന​യ​ത​ന്ത്ര, ഉ​ദ്യോ​ഗ​സ്​​ഥ യാ​ത്ര​ക​ൾ​ക്ക്​ വി​സ ഇ​ള​വ്​ അ​നു​വ​ദി​ക്കു​ന്ന​താ​ണ്​ ഒ​രു ധാ​ര​ണ​പ​ത്രം.

ഫ​ല​സ്​​തീ​ൻ​വി​ഷ​യ​ത്തി​ൽ വി​പു​ല​പ​രി​ഹാ​ര​ത്തി​ന്​​ പ്ര​വ​ർ​ത്തി​ക്കാ​ൻ​പാ​ക​ത്തി​ൽ ഇ​സ്രാ​യേ​ൽ, ഫ​ല​സ്​​തീ​ൻ നേ​താ​ക്ക​ൾ ത​മ്മി​ൽ ഉ​ചി​ത​മാ​യ സ​മ​യ​ത്ത്​ ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

യു​ദ്ധ​ക​ലു​ഷി​ത​മാ​യ ഫ​ല​സ്​​തീ​നി​ലെ വി​ക​സ​ന, പു​ന​ർ​നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ഇ​ന്ത്യ​യു​ടെ സ​ഹാ​യ​വാ​ഗ്​​ദാ​നം ആ​വ​ർ​ത്തി​ച്ചു.

പ​ശ്ചി​മേ​ഷ്യ​ൻ വെ​ല്ലു​വി​ളി​ക​ൾ നി​ര​ന്ത​ര​സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും സ​മാ​ധാ​ന​പ​ര​മാ​യ മാ​ർ​ഗ​ത്തി​ലൂ​ടെ​യും പ​രി​ഹ​രി​ക്ക​ണ​മെ​ന്ന താ​ൽ​പ​ര്യം ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ൽ പ്ര​ക​ടി​പ്പി​ച്ച​താ​യി മോ​ദി പ​റ​ഞ്ഞു.

ഇ​ന്ത്യ ഫ​ല​സ്​​തീ​​​െൻറ സു​ഹൃ​ത്താ​ണെ​ന്ന്​ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സ്​ പ​റ​ഞ്ഞു. ഫ​ല​സ്​​തീ​​​െൻറ വി​ക​സ​ന​ത്തി​ൽ ഇ​ന്ത്യ​ക്ക്​ വ​ലി​യ പ​ങ്കു​വ​ഹി​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​സ്രാ​യേ​ലു​മാ​യി ന​യ​ത​ന്ത്ര​ബ​ന്ധ​ങ്ങ​ൾ തു​ട​ങ്ങി​യ​തി​​​െൻറ 25ാം വ​ർ​ഷം കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ഘോ​ഷി​ക്കു​ന്ന​വേ​ള​യി​ലാ​ണ്​ ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റ്​ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ൾ തു​ട​ങ്ങി​യ​ശേ​ഷം ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്​ ന​രേ​ന്ദ്ര മോ​ദി.

ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റി​ന്​ രാ​ഷ്​​ട്ര​പ​തി​ഭ​വ​ൻ അ​ങ്ക​ണ​ത്തി​ൽ ആ​ചാ​ര​പ​ര​മാ​യ വ​ര​വേ​ൽ​പ്പു​ന​ൽ​കി.

അ​ദ്ദേ​ഹം പി​ന്നീ​ട്​ ഗാ​ന്ധി​സ​മാ​ധി​യി​ലെ​ത്തി ആ​ദ​ര​മ​ർ​പ്പി​ച്ചു. അ​തി​നു​ശേ​ഷ​മാ​ണ്​ മോ​ദി​യു​മാ​യി ച​ർ​ച്ച​ന​ട​ത്തി​യ​ത്.

രാ​ഷ്​​ട്ര​പ​തി പ്ര​ണ​ബ്​ മു​ഖ​ർ​ജി, ഉ​പ​രാ​ഷ്​​ട്ര​പ​തി ഹാ​മി​ദ്​ അ​ൻ​സാ​രി, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്​ എ​ന്നി​വ​രു​മാ​യും മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സ്​ ച​ർ​ച്ച ന​ട​ത്തി.

ഞാ​യ​റാ​ഴ്​​ച ഡ​ൽ​ഹി​യി​ലെ​ത്തി​യ അ​ദ്ദേ​ഹം ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്കു​ശേ​ഷം​ ഫ​ല​സ്​​തീ​നി​ലേ​ക്ക്​ മ​ട​ങ്ങും.

new jindal advt tree advt
Back to top button