ബംഗ്ലാദേശിന്​ ഇന്ത്യയുടെ 450 കോടി ഡോളർ സഹായം

ന്യൂഡൽഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ 22 കരാറുകളിൽ ഒപ്പുവെക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും തമ്മിൽ നടത്തിയ കൂടികാഴ്ചക്ക് ശേഷമാണ് കരാറുകളിൽ ഒപ്പുവെക്കാൻ ധാരണയായത്. ബംഗ്ലാദേശിന് 450 കോടി ഡോളറിെൻറ സഹായം നൽകാനും ഇന്ത്യ തീരുമാനിച്ചു.

450 കോടി ഡോളറിെൻറ സഹായം ബംഗ്ലാദേശിന് നൽകുന്നതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബംഗ്ലാദേശിെൻറ പ്രതിരോധ ബജറ്റിന് സഹായമായി 50 കോടി ഡോളർ നൽകുമെന്നും മോദി അറിയിച്ചു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച പങ്കാളിയാണ് ബംഗ്ലാദേശെന്നും മോദി പറഞ്ഞു. ഹൈദരാബാദ് ഹൗസിൽ ശൈഖ് ഹസീനയുമായി കൂടികാഴ്ച നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു മോദി.

പശ്ചിമബംഗാളിലെ രാധികാപൂരിൽ നിന്ന് ബംഗ്ലാദേശിലെ കുൽഹാനിയിലേക്കുള്ള ബസ് സർവീസിെൻറ ഉദ്ഘാടനവും ഇരുവരും ചേർന്ന് നിർവഹിച്ചു. കൊൽക്കത്ത–കുൽഹാനി പാസഞ്ചർ ട്രെയിൻ സർവീസിെൻറ ട്രയൽ റണിെൻറ ഉദ്ഘാടനവും ഇരുവരും ചേർന്ന് നടത്തി.

1
Back to top button