ബജാജ് സിടി100 ബിഎസ്-IV അവതരിച്ചു; വില 29,988

ബിഎസ്-IV എമിഷൻ ചട്ടങ്ങൾ പാലിക്കുന്നതും ഓട്ടോമാറ്റിക് ഹെഡ് ലാമ്പ് ഓൺ ഫീച്ചറുമുള്ള ബജാജ് സിടി100 അവതരിച്ചു. ദില്ലി എക്സ്ഷോറൂം 29,988രൂപയാണ് വിപണിവില. മൂന്ന് വ്യത്യസ്ത വേരിയന്‍റുകളായിട്ടാണ് പുതിയ ബജാജ് സിടി 100 ലഭ്യമാക്കിയിട്ടുള്ളത്. സിടിയുടെ ബേസ് വേരിയന്‍റിൽ റൗണ്ട് ഹെഡ് ലാമ്പും മറ്റ് വേരിയന്‍റുകളിൽ ഫയേർഡ് ഹെഡ് ലാമ്പുമാണ് ഉപയോഗിച്ചിട്ടുള്ളത്. ടോപ്പ് എന്‍റ് വേരിയന്‍റിന് അലോയ് വീലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

8.1ബിഎച്ച്പിയും 8.05എൻഎം ടോർക്കുമുള്ള 99.27സിസി സിങ്കിൾ സിലിണ്ടർ എൻജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. ചക്രങ്ങളിലേക്ക് വീര്യമെത്തിക്കാൻ 4 സ്പീഡ് ഗിയർബോക്സും ഉൾപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറിൽ 90 കിലോമീറ്റർ ഉയർന്ന വേഗതയും ഇത് വാഗ്ദാനം ചെയ്യുന്നു.ബ്രേക്കിങ് സംബന്ധിച്ച കാര്യങ്ങൾക്ക് 110എംഎം ഡ്രം ബ്രേക്കുകളാണ് ഇരുചക്രങ്ങളിലുമുള്ളത്. ഫ്ലെയിം റെഡ്, എബോണി ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് പുതിയ ബജാജ് സിടി 100 ലഭ്യമാവുക.

1
Back to top button