ബാബരി മസ്​ജിദ്​ കേസ്​: അദ്വാനിയും ഉമാ ഭാരതിയും കോടതിയിൽ ഹാജരാകണമെന്ന്​ സി.ബി.ഐ.

ന്യൂഡൽഹി: ബാബരി മസ്​ജിദ്​ കേസിൽ എൽ.കെ അദ്വാനിയും ഉമാ ഭാരതിയും ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളോട്​ കോടതിയിൽ ഹാജരാകണമെന്ന്​ സി.ബി.​െഎ പ്രത്യേക കോടതി ഉത്തരവിട്ടു.

അദ്വാനി, ഉമാ ഭാരതി, വിനയ്​ കത്യാർ എന്നിവരും കേസിലുൾപ്പെ​ട്ട മറ്റ്​ ബി.ജെ.പി നേതാക്കളും വെള്ളിയാഴ്​ച  കോടതിക്കു മുന്നിൽ ഹാജരാകണമെന്നാണ്​ ഉത്തരവ്​​. ഇവർ​ക്കെതിരെ കുറ്റം ചുമത്താൻ സാധ്യതയുണ്ട്​.

അതേസമയം, നേരിട്ട്​ ഹാജരാകുന്നതിൽ നിന്ന്​ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ട്​ പ്രതികൾ നേരത്തെ അപേക്ഷ നൽകിയിരുന്നു.

ഇ​വ​ർ​ക്കെ​തി​രാ​യ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം പു​നഃ​സ്​​ഥാ​പി​ക്കാ​ൻ സു​പ്രീം​കോ​ട​തി ക​ഴി​ഞ്ഞ​മാ​സം നി​ർ​ദേ​ശം ന​ൽ​കി​യിരുന്നു.

ഇതി​നു പി​റ​കെ​യാ​ണ്​ കേ​സി​ൽ വാ​ദം കേ​ൾ​ക്കു​ന്ന പ്ര​ത്യേ​ക സി.​ബി.​െ​എ കോ​ട​തി പു​തി​യ വ​കു​പ്പു​ക​ൾ കൂ​ടി ചേ​ർ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

ബു​ധ​നാ​ഴ്​​ച വാ​ദം കേ​ൾ​ക്ക​ൽ പു​ന​രാ​രം​ഭി​ച്ച കോ​ട​തി ശി​വ​സേ​ന എം.​പി സ​തീ​ഷ്​​ പ്ര​ധാ​ന്​ ജാ​മ്യം അ​നു​വ​ദി​ച്ചു.

കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ പ്ര​ധാ​നെ ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ വി​​ട്ട ശേ​ഷ​മാ​ണ്​ ജാ​മ്യം ന​ൽ​കി​യ​ത്.

ശ​നി​യാ​ഴ്​​ച​യും തി​ങ്ക​ളാ​ഴ്​​ച​യും ഹാ​ജ​രാ​കാ​തി​രു​ന്ന ​ശി​വ​സേ​ന നേ​താ​വ്​ ബു​ധ​നാ​ഴ്​​ച കീ​ഴ​ട​ങ്ങി​യ ഉ​ട​ൻ ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ്​ ന​ട​പ​ടി.​

മ​ഹാ​രാ​ഷ്​​ട്ര​യി​ലെ താ​നെ ന​ഗ​ര​സ​ഭ മു​ൻ മേ​യ​റാ​യ പ്ര​ധാ​ൻ 1992നു​ശേ​ഷം ര​ണ്ടു​ത​വ​ണ രാ​ജ്യ​സ​ഭ​യി​ലും പാ​ർ​ട്ടി​യെ പ്ര​തി​നി​ധാ​നം ചെ​യ്​​തി​ട്ടു​ണ്ട്.

അ​ഞ്ച്​ വി.​എ​ച്ച്.​പി നേ​താ​ക്ക​ൾ​ക്ക്​ കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

രാം​വി​ലാ​സ്​ വേ​ദാ​ന്തി, ച​മ്പ​ത്ത്​ റാ​യി, ബൈ​ക്കു​ന്ത്​ ലാ​ൽ ശ​ർ​മ, മ​ഹ​ന്ത്​ നൃ​ത്യ​ഗോ​പാ​ൽ ദാ​സ്, ധ​ർ​മ​ദാ​സ്​ മ​ഹാ​രാ​ജ്​ എ​ന്നി​വ​ർ​ക്കാ​ണ്​ മേ​യ്​ 20ന്​ ​ജാ​മ്യം ന​ൽ​കി​യ​ത്.ക​ഴി​ഞ്ഞ മാ​സം 19നാ​ണ്​ അ​ദ്വാ​നി​ക്ക്​ പു​റ​മെ കേ​ന്ദ്ര​മ​ന്ത്രി ഉ​മാ ഭാ​ര​തി, മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വ്​ മു​ര​ളി മ​നോ​ഹ​ർ ജോ​ഷി എ​ന്നി​വ​ർ​ക്കെ​തി​രാ​യ കേ​സ്​ ഒ​രു​മാ​സ​ത്തി​ന​കം പു​ന​രാ​രം​ഭി​ക്കാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ര​ണ്ടു​വ​ർ​ഷ​ത്തി​ന​കം വി​ധി പ​റ​യ​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടു.

new jindal advt tree advt
Back to top button