ബിജു പ്രഭാകറിൻെറ ഐ.എ.എസ് വ്യാജമെന്ന് രാജു നാരായണ സ്വാമി

തിരുവനന്തപുരം: കൃഷിവകുപ്പ് ഡയറക്ടർ ബിജുപ്രഭാകറിന്‍റെ ഐ.എ.എസ് വ്യാജമാണെന്ന ആരോപണവുമായി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജുനാരായണ സ്വാമി രംഗത്ത്.

ഇതിന് രേഖകളുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് തനിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോർട്ടി കൾച്ചർ മിഷന്‍റെ പരിശീലനപരിപാടിയിൽ വിദേശ സംഘം പങ്കെടുത്തത് നിയമപ്രകാരമല്ലെന്നും ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് ബിജുപ്രഭാകർ നിയമനം നടത്തിയിട്ടുണ്ടെന്നും ഇത് ചട്ടലംഘനമാണെന്നും സ്വാമി ചൂണ്ടിക്കാട്ടി.

ചട്ടങ്ങൾ പാലിച്ച് ജോലി ചെയ്താലും തന്നെ വിജിലൻസ് കേസുകളിലടക്കം കുടുക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബിജു പ്രഭാകർ അവധിക്ക് അപേക്ഷ നൽകിയിരുന്നു.

കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിനാണ് അദ്ദേഹം അവധി നൽകിയത്.

ഇതിന് പിന്നാലെയാണ് രാജു നാരായണസ്വാമി രൂക്ഷവിമർനങ്ങളുമായി രംഗത്തെത്തിയത്.

കൃഷിവകുപ്പിൽ തുടരാൻ താത്പര്യമില്ലെന്ന് അദ്ദേഹം അവധി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.

ഹോർട്ടി കൾച്ചർ മിഷന്‍റെ പരശീലനപരിപാടിയിൽ വിദേശ വിദഗ്ധനെ പങ്കെടുപ്പിച്ചത് സംസ്ഥാനത്തിന് ഗുണകരമാകട്ടെയെന്ന് കരുതിയാണെന്നും ബിജുപ്രഭാകർ പ്രതികരിച്ചിരുന്നു.

new jindal advt tree advt
Back to top button