ബിജെപിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി ശശി തരൂര്‍

തിരുവനന്തപുരം: താന്‍ ബിജെപിയില്‍ ചേരില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. തന്‍റെ ആശയങ്ങള്‍ താന്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അത് ബിജെപിയുമായി യോജിച്ചുപോകുന്നതല്ലെന്നും തരൂര്‍ തന്‍റെ ഫേസ്‍ബുക്ക് പോസ്‍റ്റില്‍ വ്യക്തമാക്കി.

താന്‍ ബിജെപിയില്‍ ചേരാന്‍ പോവുകയാണെന്ന അഭ്യൂഹം പ്രചരിക്കുന്നതിനാലാണ് നിലപാട് വ്യക്തമാക്കുന്നതെന്ന് തരൂര്‍ പറഞ്ഞു. കഴിഞ്ഞ 40 വര്‍ഷത്തിലധികമായി എല്ലാ ജനങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും തുല്യ നീതി ഉറപ്പാക്കുന്ന വൈവിധ്യപൂര്‍ണമായ ഇന്ത്യക്കുവേണ്ടിയാണ് താന്‍ എഴുതുന്നതും വാദിക്കുന്നതും. ഇക്കാര്യത്തില്‍ വിട്ടുവീഴ്‍ച ഇല്ലെന്നും ബിജെപിയില്‍ ചേരാന്‍ പോകുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും തരൂര്‍ ഫേസ്‍ബുക്കില്‍ കുറിച്ചു.

1
Back to top button