‘ബിയോണ്ട് ദി ക്ലൗഡ്സിന്‍റെ’ രണ്ടാം പോസ്റ്റർ പുറത്തിറങ്ങി

പാരിസ്: ഒാസ്കാർ ജേതാവായ ഇറാനിയൻ സംവിധായകൻ  മജിദ് മജീദി ഒരുക്കുന്ന പുതിയ ചിത്രമായ ‘ബിയോണ്ട് ദി ക്ലൗഡ്സിന്‍റെ’  രണ്ടാം പോസ്റ്റർ കാൻ ചലച്ചിത്രമേളയിൽ പുറത്തിറക്കി.

മലായാളി താരമായ മാളവിക മോഹനാണ് ചിത്രത്തിൽ നായിക. ഷാഹിദ് കപൂറിൻറെ സഹോദരൻ ഇഷാനാണ് നായകൻ.

സഹോദരനും സഹോദരിയും തമ്മിലുള്ള ഹൃദയബന്ധത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്.  ആവിഷ്‌കാരമാണ് ചിത്രം പ  എ.അര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

മുംബൈയിലെ പ്രധാന ലൊക്കേഷനുകളിൽ ചിത്രീകരിക്കുന്ന സിനിമയുടെ തിരക്കേറിയ ഷെഡ്യൂളിലാണ് മജിദി.

പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകന്‍ കെയു മോഹനനന്‍റെ മകളാണ് നടി മാളവിക.

നേരത്തെ ബോളിവുഡ് നടി ദീപികാ പദുകോൺ ചിത്രത്തിൽ നായികയാകുമെന്ന് വാർത്തകൾ വരികയും പിന്നീട് അവരെ ഒഴിവാക്കിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

Back to top button