സംസ്ഥാനം (State)

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന കേസിൽ ഇരയായ കന്യാസ്ത്രീയുടെ പരാതി.

യുട്യൂബ് ചാനലിലൂടെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി കേന്ദ്ര – സംസ്ഥാന വനിതാ കമ്മീഷനുകൾക്കാണ് പരാതി നൽകിയത്.

സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന കേസിൽ ഇരയായ കന്യാസ്ത്രീയുടെ പരാതി. അനുയായികളുടെ യുട്യൂബ് ചാനലിലൂടെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി കേന്ദ്ര – സംസ്ഥാന വനിതാ കമ്മീഷനുകൾക്കാണ് പരാതി നൽകിയത്.

പീഡനത്തിന് ഇരയായ തനിക്കെതിരെ ചിത്രങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് പ്രചാരണം നടത്തുന്നതിനെതിരെയാണ് കന്യാസ്ത്രീയുടെ പരാതി. ബിഷപ്പ് ഫ്രാങ്കോയുടെ അനുയായികൾ ആരംഭിച്ച ക്രിസ്റ്റ്യൻ ടൈംസ് എന്ന യുട്യൂബ് ചാനലിലൂടെ നിരന്തരം അപമാനിക്കുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.

കന്യാസ്ത്രീ കേസിലെ ബിഷപ്പ് എന്ന പേരിൽ ഫ്രോങ്കോതന്നെ വീഡിയോയിൽ എത്തി അപകീർത്തിപെടുത്തിയത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നും പരാതിക്കാരി ആരോപിക്കുന്നു. കുറവിലങ്ങാട്, കോടനാട്, കാലടി സ്റ്റേഷനുകളിലായി ഇതേ യുട്യൂബ് ചാനലിനെ കുറിച്ച് എട്ട് കേസുകൾ ഉണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇതിനെതിരെ നിയമ നടപടികൾ ഊർജിതപ്പെടുത്തണമെന്നാണ് ദേശീയ സംസ്ഥാന വനിതാ കമ്മീഷനും, കുറവിലങ്ങാട് പോലീസിനും നൽകിയ പരാതിയിലെ ആവശ്യം.

അതേ സമയം, ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിൽ ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറവിലങ്ങാട് പോലീസ് നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസ് കൈമാറിയ എസ്.ഐ മോഹൻദാസിനെ കോട്ടയം ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയത് വിവാദമായി. ഫ്രാങ്കോയുടെ ഇടപെടലിനെ തുടർന്ന് കേസ് അട്ടിമറിക്കാനാണ് വിചാരണ ആരംഭിക്കാനിരിക്കെയുള്ള സ്ഥലംമാറ്റമെന്ന് ആരോപണം ഉയർന്നു. മുമ്പ് കേസന്വേഷണത്തിന് മേൽനോട്ടം വഹിച്ച വൈക്കം ഡി.വൈ.എസ്.പി.കെ സുഭാഷ്, എസ്.പി ഹരിശങ്കർ എന്നിവരെയും സ്ഥലം മാറ്റിയത് വിവാദമായിരുന്നു

Tags
Back to top button