രാഷ്ട്രീയം (Politics)

ബി.ഡി.ജെ.എസ് വോട്ട് മറിച്ചെന്ന് ഇടുക്കിയിലെ എൻ.ഡി.എ സ്ഥാനാർഥി

ഇടുക്കി മണ്ഡലത്തിലേതുപോലെ, പാലായിലും ബി.ഡി.ജെ.എസ് വോട്ടു മറിച്ചെന്ന് ഇടുക്കിയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന ബിജു കൃഷ്ണൻ.

ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിലേതുപോലെ, പാലായിലും ബി.ഡി.ജെ.എസ് വോട്ടു മറിച്ചെന്ന് ഇടുക്കിയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന ബിജു കൃഷ്ണൻ.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നാൽപ്പതിനായിരത്തോളം വോട്ടിന്റെ കുറവാണ് എൻ.ഡി.എ സ്ഥാനാർത്ഥിക്കുണ്ടായത്. വെള്ളാപ്പള്ളിയുടെ നിർദ്ദേശ പ്രകാരം ബി.ഡി.ജെ.എസ് നേതാക്കൾ യോഗം ചേർന്ന് ജോയ്സ് ജോർജ്ജിന് പിന്തുണ പ്രഖ്യാപിച്ചതാണ് ഇതിനു കാരണമായതെന്ന് ബിജു കൃഷ്ണൻ എൻ.ഡി.എ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിന്റെ തനിയാവർത്തനമാണ് പാലായിലുമുണ്ടായതെന്നാണ് ബിജു കൃഷ്ണൻ പറയുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പിൽ പാലായിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് ലഭിച്ചതിനേക്കാൾ 8489 വോട്ടിന്റെ കുറവ് എൻ ഹരിക്ക് ഇത്തവണയുണ്ടായി. എസ്.എൻ.ഡി.പി യോഗത്തിൻറെ ബി ടീമായി പ്രവർത്തിക്കുന്നതിനാൽ ബി.ഡി.ജെ.എസിന് സ്വന്തമായി തീരുമാനം എടുക്കാൻ കഴിയാത്തതും വോട്ടിനെ ബാധിക്കുന്നുണ്ടെന്ന് ഹരി പറയുന്നു.

Tags
Back to top button