ബി.സി.സി.ഐയ്ക്ക് താക്കീത് നല്‍കി ഇടക്കാല ഭരണസമിതി

ന്യൂഡല്‍ഹി: ബി.സി.സി.ഐയ്ക്ക് ശക്തമായ താക്കീത് നല്‍കി ഇടക്കാല ഭരണസമിതി.

അനുവാദമില്ലാതെ ഐ.സി.സിയുമായി ബി.സി.സി.ഐ ആശയവിനിമയം നടത്തരുതെന്നാണ് ഇടക്കാല ഭരണസമിതി നല്‍കിയിരിക്കുന്ന താക്കീത് .

ബി.സി.സി.ഐയുടെ താല്‍ക്കാലിക അധ്യക്ഷന്‍ സി.കെ ഖന്ന, ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറര്‍ അനിരുദ്ധ് ചൗധരി, ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്രി എന്നിവര്‍ക്കാണ് ഇതുസംബന്ധിച്ച്‌ ഇടക്കാല ഭരണസമിതി കത്തയച്ചത്.

new jindal advt tree advt
Back to top button