ബോക്കോഹറാം തടവിലാക്കി​യ 82 പെൺകുട്ടികളെ മോചിപ്പിച്ചു

അബുജ: ബോക്കോഹറാം തീവ്രവാദികൾ  തടവിലാക്കിയ 82 പെൺകുട്ടികളെ മോചിപ്പിച്ചു. മൂന്ന്​ വർഷം മുമ്പ്​ നൈജീരിയയുടെ വടക്ക്​-കിഴക്കൻ മേഖലയിൽ നിന്ന്​ 276 പെൺകുട്ടികളെ ബോക്കോഹറാം തട്ടി​െകാണ്ട്​ പോയിരുന്നു.

ഇവരിൽ നിന്ന്​ 82 പേരെയാണ്​ ഇപ്പോൾ മോചിപ്പിച്ചിരിക്കുന്നതെന്ന്​ നൈജീരിയ അറിയിച്ചു. പെൺകുട്ടികളെ മോചിപ്പിച്ചത്​ സ്ഥിരീകരിച്ചുള്ള പ്രസ്​താവന പ്രസിഡൻറ്​ മുഹമ്മദു ബുഹാരി പുറത്തിറക്കി.

നൈജീരിയൻ സർക്കാറും ബോക്കോഹറാമും തമ്മിലുണ്ടാക്കിയ ധാരണയെ തുടർന്നാണ്​ പെൺകുട്ടികളെ മോചിപ്പിച്ചതെന്നാണ്​ റിപ്പോർട്ട്​.

മോചനത്തിനായി തടവിലുള്ള തീവ്രവാദികളെ വിട്ടുകൊടുത്തോയെന്ന കാര്യം സർക്കാർ വ്യക്​തമാക്കിയിട്ടില്ല.

എകദേശം 195 പെൺകുട്ടികൾ ഇപ്പോഴും ബോക്കോഹറാമി​​െൻറ തടവിലാണ്​.

തീവ്രവാദികളിൽ നിന്ന്​ മോചിപ്പിച്ച പെൺകുട്ടികൾ നിലവിൽ നൈജീരിയൻ സൈന്യത്തി​​െൻറ സംരക്ഷണത്തിലാണ്​. കാമറോൺ അതിർത്തിയിലുള്ള ഒരു മിലിട്ടറി ബേസിലാണ്​ ഇവർ ഇപ്പോഴുള്ളതെന്നാണ്​ സൂചന.

new jindal advt tree advt
Back to top button