സംസ്ഥാനം (State)

ബൈക്കിന് പിന്നിലിരിക്കുന്നവർ ഹെൽമറ്റ് ധരിക്കുന്നതിൽ ഇളവ് നൽകാൻ സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി.

കേന്ദ്ര മോട്ടാർ വാഹനനിയമം നടപ്പാക്കാൻ സംസ്ഥാനത്തിന് ബാധ്യതയുണ്ടെന്നും ഹൈക്കോടതി

കൊച്ചി: ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് ധരിക്കുന്നതിൽ ഇളവ് നൽകാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി. കേന്ദ്ര മോട്ടാർ വാഹനനിയമം നടപ്പാക്കാൻ സംസ്ഥാനത്തിന് ബാധ്യതയുണ്ടെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. ഹെൽമറ്റ് നിർബന്ധമാക്കിയ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.

ചൊവ്വാഴ്ചയ്ക്കകം നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനം അറിയിച്ചില്ലെങ്കിൽ നിയമാനുസൃത ഉത്തരവ് പുറപ്പെടുവിക്കേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് ധരിക്കുന്നതിൽ ഇളവ് അനുവദിച്ച സംസ്ഥാന സർക്കാർ ഉത്തരവ് സിംഗിൾ ബഞ്ച് സ്റ്റേ ചെയ്തിരുന്നു. ആ സാഹചര്യത്തിൽ കേന്ദ്ര നിയമം സർക്കാർ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്.മണികുമാർ ജസ്റ്റിസ് എ.എം ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ചിന്റെതാണ് ഉത്തരവ്.

Tags
Back to top button