കുറ്റകൃത്യം (Crime)

ഭാര്യപിതാവിന് സർപ്രൈസ് നൽകാൻ അർദ്ധരാത്രി മതില്ചാടി എത്തിയ യുവാവിനെ ഭാര്യാപിതാവ് വെടിവച്ചു കൊലപ്പെടുത്തി

ഫ്ളോറിഡയിലെ ഗൾഫ് ബ്രീസിലാണു ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്

ഗൾഫ് ബ്രീസ്: ഭാര്യപിതാവിന് സർപ്രൈസ് നൽകാൻ അർദ്ധരാത്രി മതില്ചാടി എത്തിയ യുവാവിനെ ഭാര്യാപിതാവ് വെടിവച്ചു കൊലപ്പെടുത്തി. ഫ്ളോറിഡയിലെ ഗൾഫ് ബ്രീസിലാണു ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

നോർവെയിൽ നിന്നാണ് ക്രിസ്റ്റഫർ ബെർഗൻ 34കാരനായ യുവാവ് ഭാര്യയുടെ പിതാവിന് പിറന്നാൾ ആശംസിക്കാൻ എത്തിയത്. എന്നാൽ മോഷ്ടാവെന്നു തെറ്റിദ്ധരിച്ച് ഭാര്യാപിതാവ് റിച്ചഡ് ഡെന്നിസ് വെടിവയ്ക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി 11.30ന് വീടിന്റെ പിന്നിലെ വാതിലിൽ തട്ടുന്നതു കേട്ടാണ് ഭാര്യപിതാവ് റിച്ചഡ് ഉണർന്നത്. മോഷ്ടാക്കൾ ആയിരിക്കും എന്നു കരുതി കൈയിൽ തോക്കുമായാണ് ഇദ്ദേഹം വീടിന് പുറത്ത് എത്തിയത്. വീടിനോടു ചേർന്ന കുറ്റിക്കാട്ടിൽ ആരോ പതുങ്ങി നിൽക്കുന്നതായി കണ്ടപ്പോൾ റിച്ചഡ് നിറയൊഴിക്കുകയായിരുന്നു.

62-ാം പിറന്നാളിനു രാത്രി ആശംസ നേർന്ന് റിച്ചഡിനെ അമ്പരപ്പിക്കാനെത്തിയ ക്രിസ്റ്റഫറിനാണു വെടിയേറ്റത്. നെഞ്ചിൽ വെടിയേറ്റ ക്രിസ്റ്റഫർ സംഭവസ്ഥലത്തു തന്നെ മരിച്ചു. വെടികൊണ്ട് വീണയാളുടെ മുഖം കണ്ടപ്പോൾ മാത്രമാണ് അത് തന്റെ മകളുടെ ഭർത്താവാണെന്ന് റിച്ചാർഡ് തിരിച്ചറിഞ്ഞത്

Tags
Back to top button