ഭാര്യാപിതാവിനോടുള്ള വൈരാഗ്യം തീർക്കാൻ ഭാര്യയുടെ അച്ഛന്റെ പേരിൽ ഹൈക്കോടതി ബോംബിട്ട് തകർക്കുമെന്ന് ഭീഷണി; യുവാവ് പൊലീസ് പിടിയിൽ.

ഉത്തർപ്രദേശ് കാൺപൂർ സ്വദേശിയായ രാജേന്ദ്ര സിംഗ് ആണ് അറസ്റ്റിലായത്

ബെംഗലൂരു: ഭാര്യാപിതാവിനോടുള്ള വൈരാഗ്യം തീർക്കാൻ യുവാവിന്റെ കൈവിട്ട കളി. ഭാര്യയുടെ അച്ഛന്റെ പേരിൽ കർണാടക ഹൈക്കോടതി ബോംബിട്ട് തകർക്കുമെന്ന് ഭീഷണിക്കത്തയച്ച മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് കാൺപൂർ സ്വദേശിയായ രാജേന്ദ്ര സിംഗ് ആണ് അറസ്റ്റിലായത്. സെപ്റ്റംബർ 17നാണ് ഹൈക്കോടതി രജിസ്ട്രാർക്ക് ബോംബ് ഭീഷണി കത്ത് ലഭിക്കുന്നത്.

ദില്ലി സ്വദേശി ഹർദർശൻ സിംഗ് നഗ്പാലിന്റെ പേരിലായിരുന്നു കത്ത് വന്നത്. താൻ ഖലിസ്ഥാൻ തീവ്രവാദിയാണെന്നും കർണാടക ഹൈക്കോടതി ബോംബിട്ട് തകർക്കുമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴാണ് മരുമകനാണ് കത്തിന്റെ പിന്നിലെന്ന് തെളിഞ്ഞത്.

ഹർദർശന്റെ മകളെ കഴിഞ്ഞ മാസമാണ് രാജേന്ദ്ര സിംഗ് വിവാഹം ചെയ്തത്. എന്നാൽ, പ്രശ്നങ്ങളെ തുടർന്ന് മകൾ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി. കുടുംബ പ്രശ്നത്തെ തുടർന്ന് ഇരുവരും പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് മരുമകൻ ഭാര്യാപിതാവിന്റെ പേരിൽ ഭീഷണിക്കത്തയച്ചത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button