വൺ ടൂ ത്രീ പ്രസംഗം; മണിക്കെതിരായ കേസ് കോടതി തള്ളി

തൊടുപുഴ: വിവാദമായ വണ്‍ ടു ത്രീ പ്രസംഗത്തിന്‍റെ പേരില്‍ മന്ത്രി എം.എം മണിക്കെതിരായ കേസ് കോടതി തള്ളി.

ഇതു സംബന്ധിച്ച് മണി സമർപ്പിച്ച വിടുതൽ ഹരജി അംഗീകരിച്ചു കൊണ്ടാണ് തൊടുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് തള്ളിയത്.

2012 മേയ് 25 നായിരുന്നു എം.എം. മണിയുടെ വിവാദമായ പ്രസംഗം.

രാഷ്ട്രീയ എതിരാളികളായ  ബേബി അഞ്ചേരി, മുട്ടുകാട് നാണപ്പൻ, മുള്ളൻചിറ മത്തായി എന്നിവരെ പട്ടികരെ തയാറാക്കി വൺ, ടൂ, ത്രീ എന്ന മട്ടിൽ കൊലപ്പെടുത്തിയെന്നായിരുന്നു പ്രസംഗത്തിന്‍റെ ഉള്ളടക്കം.

തുടർന്ന് പരാതിയുയർന്ന സാഹചര്യത്തിൽ മണിയെ ഒന്നാം പ്രതിയാക്കി തൊടുപുഴ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഈ കേസാണ് നിലനിൽക്കില്ലെന്ന് കണ്ടെത്തി കോടതി തള്ളിയത്.

പ്രസംഗത്തെ തുടർന്നു രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ബേബി അഞ്ചേരി, മുട്ടുകാട് നാണപ്പൻ, മുള്ളൻചിറ മത്തായി എന്നീ വധക്കേസുകളിൽ മണിയെ പ്രതിയാക്കി കേസെടുത്തിരുന്നു.

ബേബി അഞ്ചേരി വധക്കേസിൽ മാത്രമാണ് തൊടുപുഴ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.

new jindal advt tree advt
Back to top button