മണിപ്പൂരി​ലെ ബി.ജെ.പി സർക്കാറിൽ നിന്ന്​ ആദ്യ രാജി

ഗുവാഹത്തി: അധികാരമേറ്റ് രണ്ട് മാസം തികയുന്നതിന് മുമ്പ് മണിപ്പൂരിലെ ബി.ജെ.പി സർക്കാരിൽ നിന്ന് മന്ത്രി രാജിവെക്കാനൊരുങ്ങുന്നു. എൻ.ബിരേൻ സിങ്ങിെൻറ മന്ത്രിസഭയിൽ നിന്ന് ആരോഗ്യമന്ത്രി എൽ.ജയന്തകുമാർ സിങ്ങാണ് രാജിക്കൊരുങ്ങുന്നത്. മന്ത്രാലയത്തിൽ നിരവധി പ്രതിബന്ധങ്ങളുണ്ടെന്ന് ആരോപിച്ചാണ് രാജി.
തന്നിൽ ഏൽപ്പിച്ച വകുപ്പിെൻറ ഉന്നതിക്കുവേണ്ടിയാണ് ശ്രമിച്ചത്. എന്നാൽ തെൻറ അധികാരത്തിനും മന്ത്രിപദവിക്കും തടസമുണ്ടാക്കുന്ന പല ഇടപെടലുകളും ഉണ്ടായിരിക്കുന്നുവെന്നും അതിനാൽ രാജിവെക്കുകയാണെന്നും ജയന്തകുമാർ സിങ് കുറുപ്പിൽ പറയുന്നു.

മുഖ്യമന്ത്രി ബിരേൻ സിങ് ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിനായി ഭുവനേശ്വറിൽ ആയതിനാൽ ജയന്തകുമാർ സിങ്ങിെൻറ രാജി കൈപറ്റിയിട്ടില്ല.
മന്ത്രിയുടെ രാജി മാധ്യമങ്ങളിൽ വാർത്തയായെങ്കിലും പാർട്ടിയോ മറ്റു മന്ത്രിമാരോ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സർക്കാറിൽ യാതൊരു വിധ അസ്വാരസ്യങ്ങളുമില്ലെന്നും സഖ്യത്തിനുള്ളിലെ ആഭ്യന്തരകാര്യങ്ങൾ പ്രതിപക്ഷം പെരുപ്പിക്കുകയാണ്– ബി.ജെ.പി വക്താവും കേന്ദ്രമന്ത്രിയുമായ ബിശ്വജിത്ത് സിങ് പ്രതികരിച്ചു.
ശനിയാഴ്ച നടന്ന ആരോഗ്യമന്ത്രാലയത്തിെൻറ പരിപാടിയിലും മന്ത്രി ജയന്തകുമാർ പെങ്കടുത്തിരുന്നു.

1
Back to top button