മത വികാരം വ്രണപ്പെടുത്തൽ; ​ധോണിക്കെതിരായ ക്രിമിനൽ കേസ്​ സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: മത വികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ധോണിക്കെതിരായ ക്രിമിനൽ കേസ് സുപ്രീംകോടതി റദ്ദാക്കി. ഇക്കാര്യത്തിൽ കരുതിക്കൂട്ടി ധോണി തെറ്റ് ചെയ്യാത്തതിനാൽ കേസെടുക്കാൻ കഴിയില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. വിഷയത്തിൽ ധോണിക്കെതിരെ നടപടിയുമായി മുേമ്പാട്ട് പോകുന്നത് നീതിയെ പരിഹസിക്കുന്നതിന് തുല്യമാകുമെന്നും കോടതി നിരീക്ഷിച്ചു.

ബിസിനസ് ടുഡേയുടെ മാഗസിൻ കവർ ചിത്രത്തിൽ വിഷ്ണു രൂപത്തിൽ ധോനിയുടെ ചിത്രം പ്രസിദ്ധീകരിച്ചത് മത വികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ആന്ധ്രാ പ്രദേശിലെ അനന്ദാപുരി സ്വദേശിയാണ് ധോണിക്കെതിരെ പരാതി നൽകിയത്.

നേരത്തെ സമാന വിഷയത്തിൽ മറ്റൊരാൾ നൽകിയ കേസിലും സുപ്രീംകോടതി ധോണിക്കെതിരായ ക്രിമിനൽ കേസ് റദ്ദാക്കിയിരുന്നു. തനിക്കെതിരെ ക്രിമിനൽ കേസെടുക്കാനുള്ള കർണാടക കോടതി വിധിക്കെതിരെ ധോണി ഉന്നത കോടതിയെ സമീപിച്ചതിനെ തുടർന്നായിരുന്നു കേസ് റദ്ദാക്കിയത്.

1
Back to top button