മദ്യം വാങ്ങുന്നത് ആധാറുമായി ബന്ധിപ്പിക്കാൻ ആലോചന

മദ്യകുപ്പിയിലെ ബാർകോഡും വാങ്ങാൻ വരുന്നയാളുടെ ആധാർ നമ്പറും ബന്ധിപ്പിക്കുന്ന ഒരു സംവിധാനം മദ്യശാലകളിൽ സ്ഥാപിക്കാനാണ് പദ്ധതി.

മംഗലാപുരം: ഒഴിഞ്ഞ മദ്യകുപ്പികൾ പരിസര മലിനീകരണം സൃഷ്ടിക്കുന്നത് നിരന്തര പരാതിയായി ഉയരുന്നതോടെ മദ്യം വാങ്ങുന്നവരെ ആധാറുമായി ബന്ധിപ്പിക്കാൻ ആലോചനയുമായി കർണാടകയിലെ എക്സൈസ് വകുപ്പ്.

വാങ്ങുന്നവരുടെ ആധാർ നമ്പറും കുപ്പിക്ക് പുറത്തെ ബാർകോഡും യോജിപ്പിച്ചുള്ള പദ്ധതിയാണ് മംഗലാപുരം ആസ്ഥാനമാക്കിയുള്ള രാഷ്ട്രീയ പരിസ്ഥിതി സംരക്ഷണ ഓക്താ എക്സൈസ് വകുപ്പിന് നൽകിയത്.

കാര്യം ഗൗരവകരമായി ആലോചിക്കുന്നു എന്നാണ് ഓക്തയ്ക്ക് ഈ വിഷയം സംബന്ധിച്ച് എക്സൈസ് വകുപ്പ് നൽകിയ മറുപടി. ഇത് സംബന്ധിച്ച് വകുപ്പ് തലത്തിൽ വിശദമായ ചർച്ച നടത്തും എന്നാണ് കർണ്ണാടക എക്സൈസ് വകുപ്പ് പറയുന്നത്.

കർണാടകയിലെ എക്സൈസ് വകുപ്പ് സെക്രട്ടറി എക്സൈസ് കമ്മീഷ്ണറിൽ നിന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് തേടിയിട്ടുണ്ട്. മദ്യകുപ്പിയിലെ ബാർകോഡും വാങ്ങാൻ വരുന്നയാളുടെ ആധാർ നമ്പറും ബന്ധിപ്പിക്കുന്ന ഒരു സംവിധാനം മദ്യശാലകളിൽ സ്ഥാപിക്കാനാണ് പദ്ധതി. ഇത് പ്രകാരം പൊതുസ്ഥലത്ത് മദ്യകുപ്പികൾ ഉപേക്ഷിക്കുന്നവരുടെ വിവരങ്ങൾ മദ്യകുപ്പിയിലെ ബാർകോഡ് സ്കാൻ ചെയ്ത് മനസിലാക്കാം.

ഇത് നടപ്പിലാക്കിയാൽ ആധാർ ഇല്ലാതെ മദ്യം വാങ്ങുവാൻ കഴിയാത്ത അവസ്ഥ വരുമോ എന്നതായിരിക്കും മദ്യപാനികളുടെ ആശങ്ക. ഇത് വില്പ്പനയെ ബാധിക്കുമോ എന്ന ആശങ്ക മദ്യവ്യാപാരികൾക്കും ഉണ്ടാകും. ഇത്തരം കാര്യങ്ങളും ഇത് നടപ്പിലാക്കും മുൻപ് പരിശോധിക്കും എന്നാണ് അറിയുന്നത്. പുതിയ മദ്യം വാങ്ങുമ്പോൾ പഴയ കുപ്പികൾ തിരിച്ചേൽപ്പിക്കാനുള്ള റീസൈക്ലിംഗ് രീതിയും ആലോചനയിലുണ്ടെന്നാണ് എക്സൈസ് വകുപ്പ് നൽകുന്ന സൂചന.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button