മദ്യത്തിനൊപ്പം എനര്‍ജി ഡ്രിങ്ക് ചേര്‍ത്താലുള്ള അപകടം?

മദ്യത്തിനൊപ്പം എനര്‍ജി ഡ്രിങ്കുകള്‍ ചേര്‍ത്താല്‍ രാത്രി ജീവിതം അപകടത്തിലാകുമെന്ന് ഗവേഷകര്‍. ഉയര്‍ന്ന അളവില്‍ കഫീന്‍ കലര്‍ന്ന എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിച്ചാല്‍ രാത്രികള്‍ കഷ്ടത്തിലാകുമെന്നാണ് പഠനം.

വോഡ്‍കയ്ക്കൊപ്പം റെഡ്ബുള്‍, എസ്പ്രസോ, മാര്‍ട്ടിനികള്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് ജീവന്‍വരെ അപകടത്തിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍കഫീന്‍ അധികനേരം ശരീരത്തില്‍ തങ്ങും. ഇത് കൂടുതല്‍ മദ്യപിക്കാന്‍ ഉത്തേജനം തരും. ഇത് ശാരീരികമായ പ്രശ്‍നങ്ങളേക്കാള്‍ ഏകാഗ്രത നശിപ്പിക്കുമെന്നാണ് കണ്ടെത്തിയത്. അപകടങ്ങള്‍ക്കും മനോനില തകിടം മറിക്കുന്നതിനും ഇത് കാരണമാകും.

1
Back to top button