കുറ്റകൃത്യം (Crime)

മദ്യലഹരിയിൽ ഡമ്മി വാളുമായി വെട്ടാനോങ്ങിയ യുവാവിനെക്കണ്ട് പേടിച്ചോടി പോലീസ് ഉദ്യോഗസ്ഥൻ.

വിശാഖപട്ടണത്തുള്ള കുട്ടികളുടെ തീയറ്ററിനു മുന്നിൽ വെച്ചാണ് ഇയാൾ ഡമ്മി വാളുമായി പോലീസുകാരനെ ഓടിച്ചത്

മദ്യലഹരിയിൽ ഡമ്മി വാളുമായി വെട്ടാനോങ്ങിയ യുവാവിനെക്കണ്ട് പേടിച്ചോടി പോലീസ് ഉദ്യോഗസ്ഥൻ. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

നവംബർ 17നായിരുന്നു സംഭവം. വിശാഖപട്ടണത്തുള്ള കുട്ടികളുടെ തീയറ്ററിനു മുന്നിൽ വെച്ചാണ് ഇയാൾ ഡമ്മി വാളുമായി പോലീസുകാരനെ ഓടിച്ചത്. വാളോങ്ങി യുവാവ് വരുന്നതുകണ്ട് പോലീസുകാരൻ ഓടുകയുമായിരുന്നു.

സായ് എന്നയാളാണ് വാളുമായി പോലീസുകാരനെ ഓടിച്ചതെന്ന് പോലീസ് അറിയിച്ചു. സായിയും തീയറ്ററിലെ സെക്യൂരിറ്റി ഗാർഡുകളുമായി പ്രശ്നമുണ്ടാവുകയും ഗാർഡ് അറിയിച്ചതനുസരിച്ച് പോലീസ് അവിടെയെത്തുകയും ചെയ്തു. അപ്പോഴാണ് ഇയാൾ വാളുമായി ഓടിച്ചതെന്നും പോലീസ് പറഞ്ഞു.

Tags
Back to top button