Uncategorized

മമ്മൂട്ടി രാഷ്ട്രീയത്തിൽ ഇറങ്ങുമോ ?, പ്രതികരണം ഇങ്ങനെ

ജനങ്ങളെ സേവിക്കാൻ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന നിർബന്ധമില്ലെന്നാണ് നടൻ മമ്മൂട്ടിയുടെ അഭിപ്രായം.

മമ്മൂട്ടി രാഷ്ട്രീയത്തിൽ ഇറങ്ങുന്നു, ഉടൻ രാഷ്ട്രീയത്തിൽ സജീവമാകും, മമ്മൂട്ടി ഭാഗമാകുന്ന പാർട്ടി ഏതായിരിക്കും തുടങ്ങിയ വിഷയങ്ങളിൽ ഒട്ടേറെ അഭ്യൂഹങ്ങൾ കാലാകാലങ്ങളായി പ്രചരിക്കാറുണ്ട്. അപ്പോഴൊക്കെ താൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മമ്മൂട്ടി വ്യക്തമാക്കിയിട്ടുമുണ്ട്. ഇപ്പോഴിതാ, വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിന് നൽകിയ അഭിമുഖത്തിലും മമ്മൂട്ടി ഇക്കാര്യം ആവർത്തിക്കുന്നു.

”രാഷ്ട്രീയത്തിൽ ഒരുകാലത്തും തനിക്ക് അതിയായ താൽപര്യം തോന്നിയിട്ടില്ല. രാഷ്ട്രീയ പ്രവർത്തനത്തിൽ വലിയ താൽപര്യവുമില്ല. ജനങ്ങളെ സേവിക്കണമെന്നുണ്ടെങ്കിൽ അതിന് രാഷ്ട്രീയക്കാരനാകണമെന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു.

”ഞാൻ മറ്റുള്ളവരുമായി മത്സരിക്കാറില്ല. ഒരാൾ അയാളോട് തന്നെയാണ് മത്സരിക്കേണ്ടത്. അതാണ് എളുപ്പം. മറ്റുള്ളവരുമായി മത്സരിച്ചാൽ അയാൾ എതിരാളിയെ അനുകരിക്കുകയാണ് ചെയ്യുക. നിങ്ങൾ നിങ്ങളോട് തന്നെ മത്സരിച്ചാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും.” – മമ്മൂട്ടി പറഞ്ഞു

Tags
Back to top button