മരട് ഫ്ലാറ്റ്; സുപ്രീംകോടതി വിധിയെ അനുകൂലിച്ച് വി.എസ്

അനധികൃത നിർമ്മാണം നടത്തിയ ഫ്ലാറ്റ് നിർമ്മാതാക്കളെ കരിമ്പട്ടികയിൽ പെടുത്താൻ സർക്കാർ തയ്യാറാകണമെന്നും വി.എസ്.

തിരുവനന്തപുരം: മരടിലെ ഫ്ലാറ്റ് സമുച്ഛയം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട സുപ്രീംകോടതി നിലപാടിനെ പിന്തുണച്ച് വി.എസ് അച്യുതാനന്ദൻ. വിധി രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് വി.എസ് അച്യുതാനന്ദൻ പറഞ്ഞു. അഴിമതിക്കും നിയമലംഘനങ്ങൾക്കും കൂട്ടുനിൽക്കുന്ന അവസ്ഥ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. ഇക്കാര്യത്തിൽ ഉചിതമായ നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വി.എസ് അച്യുതാനന്ദൻ പറഞ്ഞു.

അനധികൃത നിർമ്മാണം നടത്തിയ ഫ്ലാറ്റ് നിർമ്മാതാക്കളെ കരിമ്പട്ടികയിൽ പെടുത്താൻ സർക്കാർ തയ്യാറാകണം. നിയമലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്ന് വി.എസ് ആവശ്യപ്പെട്ടു.

സമൂഹത്തിലെ ചില വമ്പന്മാർക്ക് സൗജന്യമായി ഫ്ലാറ്റുകൾ നൽകുകയും അവരെ ചൂണ്ടിക്കാട്ടി മറ്റ് ഫ്ലാറ്റുകൾ വിറ്റഴിക്കുകയുമാണ് ഇക്കൂട്ടരുടെ വിപണന തന്ത്രം. ഈ രീതി തുടരുന്ന നിരവധി ബിൽഡർമാർ വേറെയുമുണ്ടെന്ന് വിഎസ് പ്രസ്താവനയിൽ പറഞ്ഞു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button