മലപ്പുറം തെരഞ്ഞെടുപ്പ്​ ഇടതുപക്ഷത്തിന്​ ഷോക്ക്​ ട്രീറ്റ്​മെൻറാകും– എ.കെ ആൻറണി

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിെൻറ അഹങ്കാരത്തിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റാകുമെന്ന്  കോണ്‍ഗ്രസ് നേതാവ് എ.കെ ആൻറണി. സി.പി. എം മതേതര സമീപനങ്ങള്‍ക്ക് എതിരു നില്‍ക്കുകയാണ്. കുഞ്ഞാലിക്കുട്ടിയുടെ ജയം ഇന്ത്യയിലെ മതേതര കൂട്ടായ്മക്ക് കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആൻറണി.

ബിജെപിയെ നേരിട്ടാന്‍ ഇടതുപക്ഷത്തിനേ സാധിക്കൂ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ബി.ജെ.പി ഭരിക്കുന്ന ഒരു സംസ്ഥാനത്തും സി.പി.എം പ്രതിപക്ഷപാര്‍ട്ടി പോലുമല്ല. കേരളത്തിലും ത്രിപുരയിലുമല്ലാതെ വേറെയെവിടെയാണ് സി.പി.എം ഇന്ന് അവശേഷിക്കുന്നതെന്നും  ആൻറണി ചൂണ്ടിക്കാട്ടി.

1
Back to top button