മലയാള ചിത്രം ‘ലഡ്ഡു’; നിര്‍മാണം ധനുഷ്; ആകാംക്ഷയോടെ താരങ്ങൾ

അഭിനയത്തിലും നിര്‍മാണത്തിലും ഒരുപോലെ വിജയം കണ്ട തമിഴ് സൂപ്പര്‍ താരം മലയാള സിനിമ നിര്‍മിക്കുന്നു.

നവാഗതനായ അരുണ്‍ ജോര്‍ജ് കെ. ഡേവിഡ് സംവിധാനം ചെയ്യുന്ന ലഡു എന്ന ചിത്രം നിര്‍മിക്കുന്നത് ധനുഷാണ് നിര്‍മിക്കുന്നത്.

ആദ്യമായാണ് മലയാളചിത്രം നിര്‍മിക്കാൻ ധനുഷ് മുന്നോട്ട് വരുന്നത്.

ശബരീഷ് വര്‍മ, ബാലു വര്‍ഗീസ്, വിനയ് ഫോര്‍ട്ട്, സാജു നവോദയ എന്നിവരാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. വിവരം അറിഞ്ഞ ഉടൻ വിനയ് ഫോര്‍ട്ട് തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സന്തോഷം എല്ലാവരുമായി പങ്കിട്ടിരുന്നു.

പ്രേമത്തിലെ ഗാനങ്ങള്‍ ഒരുക്കിയ രാജേഷ് മുരുഗേശനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്.

ടോവിനോ തോമസുമായി ചേര്‍ന്ന് ഒരു മലയാള ചിത്രം ധനുഷ് നിര്‍മിക്കുന്നുണ്ട്. അത് കൂടാതെയാണ് ലഡ്ഡു നിര്‍മിക്കുന്നത്.

ശാന്തി ബാലചന്ദ്രന്‍, നേഹ അയ്യര്‍, ബാലു വര്‍ഗീസ്, വിജയരാഘവന്‍, അലന്‍സിയര്‍, മനോജ് കെ.ജയന്‍, ഷമ്മി തിലകന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ക്ക് പുറമെ മുപ്പത് പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

new jindal advt tree advt
Back to top button