മഹാത്മാക്കളുടെ ജന്മ -ചരമദിനങ്ങളിൽ അവധിയില്ലെന്ന് യുപി മുഖ്യമന്ത്രി

ലഖ്നൗ: സംസ്ഥാനത്ത് കശാപ്പുശാലകൾക്ക് നിയന്ത്രണം കൊണ്ടുവരികയും ഓഫീസ് സമയങ്ങളിൽ പുകയില നിരോധിക്കുന്നതിന് നിരോധനം കൊണ്ടുവരികയും ചെയ്ത യോഗി ആദിത്യനാഥ് പുതിയ നിയമം കൊണ്ടുവരുന്നു. മഹാത്മാക്കളുടെ ജന്മ-ചരമ ദിനങ്ങളിൽ സ്കൂളുകൾക്ക് അവധി നൽകുന്ന സമ്പ്രദായം നിർത്തലാക്കാനാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്.

അംബേദ്കർ ജയന്തിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോൾ ആയിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കാര്യം അറിയിച്ചത്.മഹാത്മാക്കളുടെ ജന്മ-ചരമ ദിനങ്ങളിൽ സ്കൂൾ അടച്ചിടുന്നത് നല്ലതാണെന്ന് തോന്നുന്നില്ല. ഈ ദിവസങ്ങളിൽ വിദ്യാർഥികൾക്ക് മഹദ് വ്യക്തിയെ കുറിച്ച് രണ്ടോ മൂന്നോ മണിക്കൂർ പ്രത്യേക ക്ലാസ് സംഘടിപ്പിക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ പരിഗണനയിലുള്ള ഈ നയം നടപ്പിലാക്കിയാൽ സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികൾക്ക് ലഭിക്കുന്ന അവധിദിനങ്ങളിൽ കാര്യമായ കുറവുണ്ടാകും.

1
Back to top button