മഹാഭാരതത്തെ അധിക്ഷേപിച്ചെന്ന്​ കേസ്​: കമൽഹാസൻ നേരിട്ട്​ ഹാജരാകണമെന്ന്​ കോടതി

ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരേയുള്ള സമരത്തിൽ സംഘര്‍ഷം.

ചെന്നൈ: മഹാഭാരതത്തെ അധിക്ഷേപിച്ചെന്ന കേസിൽ ചലിച്ചിത്ര താരം കമൽ ഹാസനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചു.

ഹിന്ദുമുന്നണി കക്ഷി പ്രവർത്തകനായ ആദിനാഥ സുന്ദരം സമർപ്പിച്ച പൊതു താൽപര്യഹരജിയിലാണ് തിരുനെൽവേലി ജില്ലാ കോടതിയുടെ ഉത്തരവ്.

മെയ് അഞ്ചിന് നേരിട്ട് ഹാജരാകാനാണ് കോടതിയുടെ നിർദേശം.

ചൂതുകളിയിൽ സ്ത്രീകളെയും പണയം വെക്കാമെന്ന സന്ദേശം നൽകിയ ഗ്രന്ഥത്തിന് ഇന്ത്യക്കാർ കൂടുതൽ ബഹുമാനം നൽകുന്നെന്ന കമൽ ഹാസെൻറ പരാമർശമാണ് വിവാദമായത്.

മാർച്ച് 12 ന് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു കമൽഹാസെൻറ പരാമർശം.

ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഹിന്ദു മുന്നണി കക്ഷി ചെന്നൈ പൊലീസിൽ പരാതിപ്പെടുകയും തിരുനെൽവേലി കോടതിയിൽ ഹരജി നൽകുകയും ചെയ്തിരുന്നു.

1
Back to top button