മഹിജയെ കാണാൻ മുഖ്യമന്ത്രി പോകണമായിരുന്നു: എം. മുകുന്ദൻ

കോഴിക്കോട്: ജിഷ്ണുവിന്‍റെ അമ്മ മഹിജയെ മുഖ്യമന്ത്രി കാണാന്‍ പോകണമായിരുന്നെന്നും, പോയിരുന്നെങ്കില്‍ സംഭവങ്ങള്‍ ഇത്രത്തോളമാകുമായിരുന്നിലെന്നും സാഹത്യകാരന്‍ എം. മുകന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാടിനെ എം.മുകുന്ദന്‍ ശക്തമായി വിമര്‍ശിച്ചു.

മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉമ്മന്‍ചാണ്ടി നേരിട്ട അവസ്ഥയിലേക്കാണ് തന്നെയാണ് പിണറായി വിജയന്‍ ഇപ്പോൾ പോകുന്നതെന്നും എം. മുകുന്ദന്‍ കോഴിക്കോട് പറഞ്ഞു. മുഖ്യമന്ത്രി ജനങ്ങളില്‍ നിന്ന് അകലുന്നത് ശരിയല്ല. അധികാരത്തില്‍ വരുമ്പോള്‍ നിലപാട് മാറുന്നത് ശരിയല്ലെന്നും എം. മുകുന്ദന്‍ ആരോപിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ നേരിട്ടപോലെ ഈ സര്‍ക്കാരും അടിക്കടി വിവാദങ്ങളില്‍ പെടുകയാണ്.

1
Back to top button